വിസ്ഡം എന്ന ആല്‍ബട്രോസിന് അമ്മയാകുന്നതിന്റെ റിക്കാര്‍ഡ്
അമ്മയാകുന്നതിന് പ്രായമൊന്നും ഒരു തടസമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആല്‍ബട്രോസ് എന്നയിനം കടല്‍പ്പക്ഷി. 67 വയസ് പ്രായമുള്ള വിസ്ഡം എന്ന ആല്‍ബട്രോസ് പക്ഷി മുട്ടയിട്ട് കഴിഞ്ഞ ദിവസം കുഞ്ഞിനെ വിരിയിച്ചെടുത്തപ്പോള്‍ പക്ഷിലോകത്തെ ഏറ്റവും പ്രായമേറിയ അമ്മ എന്ന റിക്കാര്‍ഡ് വിസ്ഡത്തിന് സ്വന്തം.
അമേരിക്കന്‍ ഫിഷ് ആന്‍ഡ് വൈഡ് ലൈഫ് സര്‍വീസസിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന പക്ഷിയാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിസ്ഡം മുട്ടയിട്ടത്. രണ്ടു മാസത്തിന് ശേഷം മുട്ടവിരിഞ്ഞ് ആരോഗ്യമുള്ള ഒരു കുഞ്ഞ് ആല്‍ബട്രോസ് പുറത്തുവരുകയായിരുന്നു.അമ്മയെ ആശ്രയിച്ച് അഞ്ചു മാസം കൂട്ടി കഴിഞ്ഞതിനുശേഷം മാത്രമെ സ്വന്തം കാലില്‍ നിക്കാന്‍ തുടങ്ങു.
1950-ലാണ് ഈ ആല്‍ബട്രോസ് പക്ഷി ആദ്യമായി മുട്ടയിട്ടത്. പിന്നീട് 30 കുഞ്ഞുങ്ങളുടെ കൂടി അമ്മയായി വിസ്ഡം. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ആല്‍ബട്രോസ് പക്ഷികള്‍ സാധാരണയായി മുട്ടയിടുന്നത്. എന്നാല്‍ വിസ്ഡമാകട്ടെ 2006 മുതല്‍ എല്ലാ വര്‍ഷവും ഓരോ മുട്ട വീതം ഇടുകയും കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നു. ദേശാടന പക്ഷികളാണ് ആല്‍ബട്രോസ്. എല്ലാവര്‍ഷവും പസഫിക് സമുദ്രത്തിന്റെ നടുക്കുള്ള പവിഴപ്പുറ്റ് ദ്വീപുകളില്‍ മുട്ടയിടാനായി ഇവ എത്താറുണ്ട്.
https://www.facebook.com/Malayalivartha