ചങ്ങാതിയ്ക്ക് 'ഒരു കൈ സഹായ'വുമായി ...
തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ സഹായവുമായി എത്തിയ ഒരു വളര്‍ത്തുനായയുടെ വീഡിയോ വൈറലായി.
മെക്‌സിക്കോയിലെ സാന്‍ ലുയി ഡി പൊട്ടൊസി പട്ടണത്തില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹൃദയം കവരുന്നതാണ്. അധ്യാപികയായ എഡിത്ത് ഗോവിയ എന്ന 33-കാരിയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടത്.
അടച്ചിരിക്കുന്ന കതകിന്റെ അഴിയ്ക്കുള്ളിലൂടെ വരാന്തയിലേക്ക് കയറാന്‍ വെളുത്ത നിറമുള്ള ഒരു കുഞ്ഞുനായ ശ്രമിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. എത്ര ശ്രമിച്ചിട്ടും പിന്‍കാലുകളും ശരീരവും ആ അഴിയ്ക്കുള്ളിലേയ്ക്ക് വലിച്ചുയര്‍ത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് വീടിനുള്ളഇലുള്ള ഇതിനേക്കാള്‍ വലിപ്പം കൂടുതലുള്ള ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ ഇതിന്റെ സഹായത്തിനെത്തുന്നത്.
പരിഭ്രമിക്കാതെ നല്ലതുപോലെ ശ്രമിച്ചു നോക്കാന്‍ ഉത്സാഹിപ്പിക്കുന്നതു പോലെ തുടക്കത്തില്‍ നായക്കുട്ടിയെ തട്ടിതടവി നില്‍ക്കുകയായിരുന്നു ജര്‍മ്മന്‍ ഷെപ്പേര്‍ഡ്. എന്നിട്ടും അതിന്റെ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്നു കണ്ടപ്പോഴാണ് ഇരു കൈകള്‍ കൊണ്ട് പിടിച്ചു കയറ്റാനും അത് തിരികെ താഴോട്ടു വീണു പോകാതെ കടിച്ചു പിടിച്ചു വയ്ക്കുവാനുമൊക്കെ ശ്രമിച്ചത്. അത് ഫലം ചെയ്തു. വലിയ നായ കടിച്ചു പിടിച്ചപ്പോള്‍ താഴേക്ക് തെന്നിപ്പോകാതെ പിന്‍കാലുകള്‍ വാതിലിന്റെ അഴികളിലേക്ക് എടുത്തു വയ്ക്കാന്‍ അതിനു കഴിഞ്ഞു. പിന്നീട് ശരീരം ഒതുക്കി അഴിയ്ക്കുള്ളിലേക്ക് നൂഴ്ന്നു കടക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ക്ക് ബണ്ണീ.. വേഗത്തിലാവട്ടെ എന്നായിരുന്നു അവര്‍ അടിക്കുറിപ്പു കൊടുത്തിരുന്നത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെ ബണ്ണീ എന്നും വെളുത്ത നായ്ക്കുട്ടിയെ മലിക് എന്നുമാണ് ഉടമസ്ഥര്‍ വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു. അടുത്തടുത്ത വീടുകളിലെ നായകളാണിതെന്നും എന്നും മലിക് ബണ്ണിയെ സന്ദര്‍ശിക്കാനെത്താറുണ്ടെന്നും ഉടമസ്ഥര്‍ പറഞ്ഞു.
ഈ പ്രദേശങ്ങളില്‍ താന്‍ പതിവായി ചുറ്റി നടക്കാറുള്ളതാണെന്നും ചെറിയ നായയ്ക്ക് ഒരു കൈത്താങ്ങ് നല്‍കണമെന്ന് വലിയ നായയ്ക്ക് തോന്നിയതെന്തു കൊണ്ടാണെന്നു ചിന്തിച്ച് താന്‍ അതിശയിച്ചുവെന്നും ആ അധ്യാപിക പറഞ്ഞു.
https://www.facebook.com/Malayalivartha