ഇതൊക്കെ എന്ത്...അല്‍പ്പം മദ്യപിച്ചെന്നു കരുതി ഒരു റെയില്‍വേ പാളം സുരക്ഷിതമായി മുറിച്ചുകടക്കാന്‍ കഴിയില്ലെന്നാണോ വിചാരിച്ചത്? ഇതാ കണ്ടോളൂ...!
മദ്യലഹരിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടന്നയാള്‍ ട്രെയിന്‍ ഇടിക്കാതെ രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലത്തില്‍! ഇംഗ്ലണ്ടിലെ ഹാര്‍ലോ മില്‍ സ്റ്റേഷനിലാണ് സംഭവം.
മദ്യ ലഹരിയില്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ കാല് താഴേക്ക് നീട്ടിയിട്ട് ഒരാള്‍ ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. തുടര്‍ന്ന് പ്ലാറ്റ്ഫോമില്‍ നിന്നും ഇയാള്‍ നിരങ്ങി ട്രാക്കിലേക്ക് ഇറങ്ങി. അല്പ സമയം അവിടെ നിന്ന ശേഷം റെയില്‍വേ ട്രാക്ക് കടന്ന് മറു ഭാഗത്തേക്ക് പോകുകയും ചെയ്യുന്നു. തൊട്ടടുത്ത നിമിഷം തന്നെ ട്രെയിന്‍ കടന്നു പോകുകയായിരുന്നു.
അല്‍പ്പ സമയത്തിനു ശേഷം ഇയാള്‍ പ്ലാറ്റ്ഫോമിലേക്ക് തിരികെ കയറുകയും ചെയ്തു. സംഭവം കണ്ട അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha