വെള്ളക്കരം ഈടാക്കുന്നത് കൂടുതലാണെന്ന് വീട്ടമ്മയ്ക്ക് പരാതി; അത് അധികൃതരെ ബോധ്യപ്പെടുത്താന്‍ അവര്‍ തെരഞ്ഞെടുത്തത് ആരും ശ്രദ്ധിച്ചുപോകുന്ന ഒരു മാര്‍ഗ്ഗം തന്നെ!
മനുഷ്യ ശരീരത്തിന്റെ 80 %-വും വെള്ളമാണെന്നും അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തില്‍ വെള്ളത്തിന്റെ സ്ഥാനം വളരെ വലുതാണെന്നും ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ക്ഷാമം ഉള്ള സ്ഥലങ്ങളില്‍ ആളുകള്‍ വളരെ വലിയ വില നല്‍കിയാണ് വെള്ളം ലഭ്യമാക്കുന്നത്.
വെള്ളത്തിനായി തീവില നല്‍കുന്നത് പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ കൂടി കടന്നുപോയ ഫ്‌ളോറിഡയിലെ ഡെല്‍ട്ടോണ സ്വദേശിനിയായ ഒരു യുവതി തന്റെ പ്രതിഷേധം അറിയിക്കാന്‍ നടത്തിയ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്.
കാരണം വെള്ളത്തിന്റെ വാടകയായ 32,000 രൂപ ഇവര്‍ അധികൃതര്‍ക്ക് നല്‍കിയത് നാണയ തുട്ട് ആയാണ്. 49,300 പെന്നിയാണ്(ഒരു നയാപൈസയുടെ തുട്ട്) ആണ് ഇവര്‍ നല്‍കിയത്. ഏകദേശം മൂന്നുമണിക്കൂറില്‍ അധികം സമയം എടുത്താണ് അധികൃതര്‍ ഈ തുക എണ്ണി തിട്ടപ്പെടുത്തിയത്. ഫേസ്ബുക്ക് ലൈവില്‍ കൂടിയാണ് ഇവര്‍ സംഭവം ഏവരെയും അറിയിച്ചത്.
വെള്ളത്തിന് ജനങ്ങളില്‍ നിന്നും അധികൃതര്‍ ഈടാക്കുന്ന തുക വളരെ കൂടുതല്‍ ആണെന്ന സന്ദേശം ഏവരിലും എത്തിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha