വേരുകള്‍ക്കിടയില്‍ രണ്ടു ഡസനിലേറെ ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കര്‍പ്പൂരമരം
1800-ലേറെ വര്‍ഷം പ്രായവൂും 22 മീറ്റര്‍ ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു കര്‍പ്പൂര മരമുണ്ട്. ചൈനയിലെ ജിയാംഗ്ഷി പ്രവിശ്യയില്‍ ഉള്ള ഈ പുരാതന മരം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.
പ്രായാധിക്യംകൊണ്ട് മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഗുഹ പോലൊരു ഭാഗം രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ആളുകള്‍ക്ക് ഉള്ളിലേക്കു കടക്കാനാകും. രണ്ടു ഡസനിലേറെ ആളുകളെ ഉള്‍ക്കൊള്ളാവുന്നയത്ര വലിപ്പമാണ് ഈ ഗുഹയ്ക്കുള്ളത്.
30 മീറ്ററോളം വളരുന്ന മരമാണ് കര്‍പ്പൂരം. തെക്കന്‍ ജപ്പാന്‍ , തെക്കുകിഴക്കന്‍ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഇവയുടെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കര്‍പ്പൂരം നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha