ഇവന്‍ ഈ പോക്കു പോയാല്‍ സാമൂഹ്യ വിരുദ്ധനാകും... മകനെ കുറിച്ച് ഇങ്ങനെ തോന്നലുണ്ടായ പിതാവ്, സുഹൃത്താകുകയല്ല രക്ഷകര്‍ത്താവ് ആകുവാന്‍ തീരുമാനിച്ചത് ഇങ്ങനെ..!
ഒരു പിതാവ് തന്റെ 10-വയസ്സുള്ള മകനെ മഴയിലൂടെ ഓടിച്ച് സ്‌കൂളിലെത്തിച്ചതിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നു. ബ്രയണ്‍ തോണ്‍ഹില്ലാണ് തന്റെ മകനെ മഴയത്തൂടെ ഓടിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത് . സ്‌കൂളിലേക്ക് ഓടുന്ന മകന്റെ പിന്നാലെ തന്നെ കാറിലിരുന്നു കൊണ്ടാണ് വീഡിയോ എടുത്തത്.
എല്ലാ കുഞ്ഞുങ്ങളേയും അഭിസംബോധന ചെയ്തു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഈ 2018-ല്‍ എങ്കിലും നിങ്ങളെല്ലാവരും നിങ്ങളുടെ ഡാഡിമാര്‍ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. എന്റെ മകനെ മൂന്നു ദിവസത്തേക്ക് സ്‌കൂള്‍ ബസില്‍ കയറുന്നതില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ വിലക്കി.
അതിന്റെ കാരണമെന്തെന്നോ...? അവന്‍ മറ്റു കുട്ടികളെ അസഹനീയമാം വിധം കളിയാക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അതൊരിക്കലും ഞാന്‍ ക്ഷമിക്കാന്‍ പോകുന്നില്ല. ഞാനത് അനുവദിക്കില്ല. ബ്രയണ്‍ തോണ്‍ ഹില്‍ പറയുന്നു. അതു കൊണ്ട് മൂന്നു ദിവസത്തേക്ക് ഞാന്‍ അവനെ കാറില്‍ കൊണ്ടു വിടാം എന്നല്ല തോണ്‍ഹില്‍ പറഞ്ഞത്. പകരം ആ മൂന്നു ദിവസം അവന്‍ സ്‌കൂളിലേക്ക് ഓടി പോകണം എന്നാണ്! വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് ഒരു മൈലോളം ദൂരമേയുള്ളൂ. അത്രയും ദൂരം അവന്‍ ഓടട്ടെ എന്നയാള്‍ തീരുമാനിച്ചു.
ശിക്ഷണ നടപടിയുടെ ഭാഗമായി സ്‌കൂളിലേക്ക് ഓടിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന 10 വയസ്സുകാരന്‍ മകനോടൊപ്പം തൊട്ടു പിന്നാലെ കാറില്‍ തോണ്‍ഹില്ലും ഉണ്ടായിരുന്നു. അതിനിടെ മകന്‍ ഓടുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. അന്ന് മഴയായിരുന്നെങ്കിലും ഒരു ഇളവും മകന് അനുവദിച്ചില്ല. വീഡിയോ പകര്‍ത്തുന്നതിനിടെ സ്‌കൂള്‍ ബാഗും ചുമന്ന് മകന്‍ ഓടുന്ന സമയവും കണക്കു കൂട്ടുന്നുണ്ടായിരുന്നു. 1.6 കിമീറ്റര്‍ ദൂരം ഓടാന്‍ അവന്‍ ഏകദേശം ഒരു മണിക്കൂറിനടുപ്പിച്ചേ എടുത്തുള്ളൂ. വളരെ നല്ല സമയമാണല്ലേ അത് എന്ന് തമാശയും പറയുന്നുണ്ട്.
ഏതായാലും തോണ്‍ ഹില്ലിന്റെ ശിക്ഷണ നടപടികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചുവെന്നും അയാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച അവന്റെ സ്‌കൂളില്‍ നിന്നും ഒരു പരാതി പോലും ലഭിച്ചില്ലെന്നും പോരാത്തതിന് അവന്‍ നല്ല കുട്ടിയാണിപ്പോള്‍ എന്ന് ടീച്ചര്‍മാര്‍ അറിയിച്ചുവെന്നും തോണ്‍ഹില്‍ പറയുന്നു.
അവന്‍ സ്‌കൂളിലുണ്ടാവുന്നത് ഒരു ശല്യമാണെന്ന് ടീച്ചര്‍മാര്‍ പറയുന്നത്, മാറ്റിപറയിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും നല്ല ഒരു കുട്ടി സ്‌കൂളിലുണ്ടെന്ന് ടീച്ചര്‍മാര്‍ അവനെകുറിച്ച് പറയണമെന്നും താന്‍ ആഗ്രഹിച്ചിരുന്നുവെന്നും തോണ്‍ഹില്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളോട് സുഹൃത്തിനെ പ്പോലെയല്ല ഇടപെടേണ്ടത്, രക്ഷിതാക്കളെപ്പോലെയാണ് ഇടപെടേണ്ടത്. തെറ്റ് ചെയ്യുമ്പോള്‍ ശിക്ഷിച്ച് നേര്‍വഴിക്കു നടത്തുക എന്നതാണ് രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്തം എന്നും തോണ്‍ഹില്‍ പറയുന്നു.
https://www.facebook.com/Malayalivartha