മറ്റൊരു പൂച്ചയില്‍ നിന്നും വൃക്ക സ്വീകരിച്ച പൂച്ചയുടെ ആരോഗ്യം മെച്ചപ്പെടുന്നു
അമേരിക്കക്കാരിയായ ബെസ്റ്റി ബോയ്ഡിന്റെ പ്രിയപ്പെട്ട പൂച്ചയാണ് സ്റ്റാന്‍ലി. കഴിഞ്ഞ 17 വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം. കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്റ്റാന്‍ലി ആഹാരം കഴിക്കാന്‍ വലിയ മടികാണിച്ചു. അതുകൊണ്ട് ബെസ്റ്റി സ്റ്റാന്‍ലിയുമായി ഒരു വെറ്ററനറി ഡോക്ടറെ കാണാന്‍ പോയി. പരിശോധനയില്‍ സ്റ്റാന്‍ലിയുടെ വൃക്ക തകരാറിലാണെന്ന് മനസിലായി.
17 വയസുള്ള സ്റ്റാന്‍ലിയെ രക്ഷിക്കുക അസാധ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. സ്റ്റാന്‍ലിയുമായി നിരവധി ആശുപത്രികള്‍ കയറി ഇറങ്ങിയ ബെസ്റ്റിയോട് പൂച്ചയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനെപ്പറ്റി ഒരു ഡോക്ടര്‍ പറഞ്ഞു. കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും ഇതിന് ചെലവാകുമെന്ന് അറിഞ്ഞിട്ടും ബെസ്റ്റി പിന്മാറിയില്ല. തന്റെ കൈയിലെ സമ്പാദ്യമെല്ലാം ഒരുമിച്ചു ചേര്‍ത്ത് പൂച്ചയുടെ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തി.
സ്റ്റാന്‍ലിക്ക് വൃക്ക നല്‍കാന്‍ ജെ എന്ന പൂച്ചയേയും കിട്ടയതോടെ ശസ്ത്രക്രിയ നടന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയാണ് ഇരുപൂച്ചകളും. രണ്ടുപേരും സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്റ്റാന്‍ലി തന്റെ വീട്ടിലെ ഒരംഗമാണെന്നും അതുകൊണ്ടാണ് തന്റെ സമ്പാദ്യമെല്ലാം മുടക്കി അവനെ ചികിത്സിക്കാന്‍ തയാറായതെന്നും ബെസ്റ്റി പറഞ്ഞു.
https://www.facebook.com/Malayalivartha