കുത്തനെ നിര്‍ത്തിയാല്‍ എത്ര ഭാരം ഒരു കോഴിമുട്ട താങ്ങും? (വീഡിയോ)
വെറുതെ ഒന്നു വിരല്‍ തൊട്ടാല്‍ പൊട്ടാനുള്ളതല്ലേയുള്ളൂ ഒരു മുട്ട എന്നാണ് വിചാരമെങ്കില്‍ തെറ്റി. കുത്തനെ നിര്‍ത്തിയാല്‍ മുട്ട പൊട്ടിക്കാന്‍ അല്‍പം കഷ്ടപ്പെടേണ്ടിവരും. കൈപ്പത്തിക്കുള്ളില്‍ വച്ച് മുട്ടയുടെ ഇരു അഗ്രങ്ങളും അമര്‍ത്തിയാല്‍ മുട്ട പൊട്ടുകയില്ല. എന്നാല്‍ എത്ര ഭാരം ചെലുത്തിയാല്‍ മുട്ട കുത്തനെ നിര്‍ത്തി പൊട്ടിക്കാന്‍ സാധിക്കും? അതു പരീക്ഷിച്ചു നോക്കുകയാണിവിടെ.
ആദ്യം മുട്ടയെടുത്ത് മുകളിലും താഴെയും ഒരേ കനം പ്രയോഗിക്കപ്പെടുന്ന രീതിയില്‍ പ്രതലമൊരുക്കുന്നു. പിന്നീട് കൃത്യമായ കനമുള്ള ഭാരക്കട്ടികള്‍ ഒന്നിനുമുകളില്‍ ഒന്നൊന്നായി വയ്ക്കുന്നു. 3.2കിലോ ഭാരമാണ് ഓരോ ഭാരക്കട്ടിക്കുമുള്ളത്. അഞ്ചു ഭാരക്കട്ടികള്‍ വച്ച് ഭാരം 16 കിലോ വരെയാക്കിയിട്ടും മുട്ട പൊട്ടുന്നില്ല. എന്നാല്‍ വീണ്ടുമൊരു 3.2 കിലോ ഭാരം വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മുട്ട പൊട്ടുന്നു.
ഒരു മുട്ട കുത്തനെ മര്‍ദം ചെലുത്തി പൊട്ടിക്കാന്‍ അല്‍പം പ്രയാസമാണെന്ന് നമുക്കറിയാമെങ്കിലും പതിനാറു കിലോ ഭാരം ഒരു മുട്ട താങ്ങുമെന്ന് വീഡിയോ കാണാതെ വിശ്വസിക്കുക പ്രയാസം. ഇത് കോഴിമുട്ടയാണെങ്കിലും കേരളത്തിലെ നാടന്‍ കോഴിമുട്ടയല്ല. അതിന് എത്ര ഭാരം താങ്ങാനാവുമെന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ ചെയ്തു നോക്കാവുന്നതാണ്.
https://www.facebook.com/Malayalivartha