പയ്യന് 16-ാം വയസ്സില്‍ തന്നെ പൊക്കം 7 അടി 4 ഇഞ്ച് ഉണ്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്റെ വിശേഷങ്ങള്‍ കേള്‍ക്കൂ
ബ്രിട്ടനിലെ ബ്രാന്‍ഡണ്‍ മാര്‍ഷലിന് 16 വയസ്സകുന്നതേയുള്ളൂ. പക്ഷേ അതിനുള്ളില്‍ തന്നെ ലോകക്കാരുടെ മുഴുവന്‍ ശ്രദ്ധയും നേടിക്കഴിഞ്ഞു. എന്നു പറഞ്ഞാല്‍ അത് അതിശയോക്തയല്ല. ബ്രാന്‍ഡന് ഇപ്പോള്‍ തന്നെ 7 അടി നാല് ഇഞ്ച് നീളമുണ്ട് എന്നതാണ് അവനെ ശ്രദ്ധാകേന്ദ്രം ആക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരനാണ് ബ്രാന്‍ഡന്‍.
ഇക്കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 5 ഇഞ്ച് നീളമാണ് അവന് കൂടിയത്. എന്നാല്‍ കൗതുകകരമായ വസ്തുത അവന്റെ വളര്‍ച്ച പൂര്‍ണ്ണത എത്തിയിട്ടില്ല എന്നതാണ്. പുരുഷന്മാര്‍ക്കു പൊതുവേ 25 വയസ്സു വരെ നീളം വയ്ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. ആ നിലയ്ക്ക് ഇവന് ഇനിയും നീളം വയ്ക്കും എന്നു തന്നെയാണ് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്.
ഇതു വരെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്‍ 7 അടി എട്ട് ഇഞ്ച് നീളമുള്ള ബ്രോക് ബ്രൗണ്‍ എന്ന യുവാവായിരുന്നു. എന്നാല്‍ ബ്രോകിന് അടുത്തിടെ 20 വയസ്സു തികഞ്ഞതോടെ ടീനേജുകാരന്‍ എന്ന പദവി നഷ്ടമായി. ( 13 മുതല്‍ 19 വയസ്സുകാരുടെ വയസ്സിനോടൊപ്പം മാത്രമല്ലേ ടീന്‍ (ഠTEEN ) എന്നു ചേര്‍ത്തു പറയാറുള്ളൂ. തേര്‍ട്ടീന്‍, ഫോര്‍ട്ടീന്‍... എന്നിങ്ങനെ നയന്റീന്‍ (19) കഴിയുന്നതോടെ അവരുടെ ടീനേജ് പ്രായം കഴിയുമല്ലോ). ആ കണക്കില്‍ ഇപ്പോള്‍ ടീനേജ് അവസ്ഥയുള്ള ബ്രാന്‍ഡന്‍ മാര്‍ഷല്‍ തന്നെയാണ് കൗമാരക്കാര്‍ക്കിടയിലെ പൊക്കക്കാരന്‍.
സുഹൃത്തുക്കള്‍ അവനിട്ടിരിക്കുന്ന പേര് ടൈനി(കൊച്ച്) എന്നാണ്. ബാസ്‌കറ്റ് ബോള്‍ താരമാകണമെന്ന ബ്രാന്‍ഡന്റെ ആഗ്രഹം അടുത്തിടെ സഫലമായി. വെല്‍ഷ് ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമിലേക്ക് അവനെ തെരഞ്ഞെടുത്തു. അവന്റെ അമ്മ 49-കാരിയായ ലിനെ ക്വല്‍ഷ് പറയുന്നത്, അവന്റെ ഉയരം എത്ര എത്തുമെന്നതിനെ കുറിച്ച് തനിക്ക് ഒരു ഊഹവുമില്ലെന്നാണ്. സാധാരണക്കാരെ ഉദ്ദേശിച്ചു കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള മേല്‍ക്കൂരകളും മച്ചുകളും വാതിലുകളുമെല്ലാം അവന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ കിംഗ് സൈസ് ബെഡ് ആണ് അവന്‍ ഉപയോഗിക്കുന്നത്. എങ്കിലും അവനു വേണ്ടി 8 അടി നീളമുള്ള ഒരു കട്ടില്‍ പണിയുവാന്‍ തങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും അവന്റെ അമ്മ പറയുന്നു.
റോഡിലൂടെ അവനോടൊപ്പം നടക്കുമ്പോള്‍ കൗതുകകരമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നു ലിനെ ക്വല്‍ഷ് പറയുന്നു. ആളുകള്‍ അവനെ തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിക്കുകയും അവനോടൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ അനുമതി ചോദിക്കുകയുമൊക്കെ ചെയ്യാറുണ്ടത്രേ.
ഇംഗ്ലണ്ടിലെ സഫോള്‍ക്കിലെ ബറി സെന്റ് എഡ്മണ്ട്‌സിലാണ് ബ്രാന്‍ഡനും കുടുംബവും താമസിക്കുന്നത്. 6 അടി 11 ഇഞ്ച് വളര്‍ച്ച എത്തിയപ്പോഴാണ് അവന്‍ പത്ര തലക്കെട്ടുകളില്‍ നിറഞ്ഞത്. അതിനുശേഷം അവന്‍ വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്. മെഡിക്കല്‍ രംഗത്തുള്ളവര്‍ അവനെ കൊണ്ടു പോയി ധാരാളം പരീക്ഷണങ്ങളൊക്കെ നടത്തിയെങ്കിലും വ്യത്യാസമൊന്നും കണ്ടില്ല. എന്നാല്‍ അടുത്തിടെ നടത്തിയ ചില പരിശോധനകളില്‍ നിന്നും ഉയരം ക്രമപ്പെടുത്തുന്ന ക്രോമസോമായ ക്രോമസോം 12 ബ്രാന്‍ഡനില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
9 വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു താനെന്നും അതിനു ശേഷമാണ് വളര്‍ച്ചയില്‍ ഈ കുതിപ്പ് ഉണ്ടായതെന്നുമാണ് ബ്രാന്‍ഡന്‍ പറയുന്നത്. സൈസ് 17 ആണ് അവന്റെ പാദങ്ങളുടെ വലിപ്പം. അതുകൊണ്ട് തന്നെ ഷൂസുകള്‍ തെരഞ്ഞാല്‍ കിട്ടാറില്ലത്രേ. അഥവാ കിട്ടിയാല്‍ തന്നെ വളരെ വലിയ വിലകൂടിയതായിരിക്കുമെന്ന് അവന്‍ പരാതിപ്പെടുന്നു.
ദേശീയ ബാസ്‌കറ്റ് ബോള്‍ ലീഗ് ടീമായ ബറിബുള്‍ഡോഗ്സില്‍ കളിച്ചു കൊണ്ടിരിക്കുന്ന അവന് ദേശീയ ടീമില്‍ ഇടം കിട്ടിയത് കുടുംബത്തില്‍ എല്ലാവരേയും സന്തോഷിപ്പിക്കുന്നു. അടുത്ത മാസം ലിത്വാനിയയില്‍ ഒരു മത്സരത്തിനായി പോകാനുള്ള ഒരുക്കത്തിലാണ് ബ്രാന്‍ഡന്‍.
ബ്രാന്‍ഡന്റെ അച്ഛന് 6 അടി 10 ഇഞ്ച് നീളവും അമ്മയ്ക്ക് 5 അടി 11 ഇഞ്ച് നീളവുമാണുള്ളത്. ബ്രാന്‍ഡന്റെ മൂത്ത സഹോദരന്‍ 30-കാരനായ ജാക്കിന് 6 അടി 4 ഇഞ്ച് നീളമാണ്. 25 വയസ്സുള്ള സഹോദരി സോയ്ക്ക് 5 അടി 6 ഇഞ്ചാണ് ഉയരം. സെറിബ്രല്‍ പാള്‍സിയുള്ള 12 വയസ്സുള്ള ഏറ്റവും ഇളയ സഹോദരന്‍ ജോര്‍ഡന് ശരാശരി ഉയരമാണുള്ളത്.
https://www.facebook.com/Malayalivartha