വളര്‍ത്തു നായകള്‍ക്ക് അസൂയ ഉണ്ടാകാറുണ്ട്... ഇവയെ കുറിച്ച് കൂടുതല്‍ അറിയാം
കാലിഫോര്‍ണിയയിലെ ഗവേഷകരുടെ പഠനഫലങ്ങള്‍ തെളിയിക്കുന്നത് മനുഷ്യര്‍ക്കു മാത്രമല്ല അസൂയയും കുശുമ്പുമൊക്കെയുണ്ടാകുന്നത്, മറിച്ച് വളര്‍ത്തു നായയകള്‍ക്കുമുണ്ടെന്നാണ്.
വിവിധ ഇനങ്ങളില്‍പെട്ട 36 വളര്‍ത്തു നായകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തിയ പഠനങ്ങള്‍ക്കിടയില്‍ നായകളെ ഉടമസ്ഥര്‍ അവഗണിച്ചപ്പോള്‍ അവ തിരിച്ചും വലിയ താത്പര്യമൊന്നും കാണിച്ചില്ലെന്നും എന്നാല്‍ ഉടമകള്‍ നായയുടെ രൂപത്തിലുള്ള പാവയോട് അടുപ്പം കാണിച്ചപ്പോള്‍ ഉടമസ്ഥരോട് സ്‌നേഹ പ്രകടനങ്ങള്‍ കാട്ടി അടുത്തു കൂടാന്‍ വളര്‍ത്തുനായകള്‍ ശ്രമിച്ചത്രേ.
ഇങ്ങനെ ഗവേഷകര്‍ മനസ്സിലാക്കിയ നായയുടെ സ്വഭാവത്തിലെ വ്യത്യസ്ത സമീപന രീതികളില്‍ ചിലത് താഴെ കൊടുക്കുന്നു.
വളര്‍ത്തു നായകള്‍ക്ക് കുറ്റബോധം തോന്നാറില്ല എന്നതാണ് ഒരു കാര്യം. ഉടമസ്ഥര്‍ മറ്റു നായകളോട് സൗഹൃദം കാട്ടുമ്പോള്‍ ഇവയ്ക്ക് അസൂയ ഉണ്ടാകുമെങ്കിലും, കഴിക്കരുതെന്ന് വിലക്കിയിരിക്കുന്ന ഒരു കാര്യം കട്ടെടുത്ത് കഴിച്ചത് പിന്നീട് കണ്ടുപിടിച്ചാല്‍ അവയ്ക്ക് നാണക്കേട് തോന്നുക മാത്രമേ ഉണ്ടാകാറുള്ളൂവെന്നും കുറ്റബോധം തോന്നി പിന്നീട് ആ തെറ്റ് ആവര്‍ത്തിക്കില്ല എന്നൊന്നും പ്രതീക്ഷിക്കരുതെന്നും ഗവേഷകര്‍ പറയുന്നു. ശകാരം കിട്ടുമ്പോഴുള്ള പ്രതികരണം മാത്രമാണ് താഴേയ്ക്ക് നോക്കിയിരിക്കുന്ന കണ്ണുകള്‍ എന്നാണ് ഗവേഷകരുടെ അഭിപ്രായം. ഗവേഷണത്തിന്റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ക്കിടെ ബിസ്‌ക്കറ്റ് കട്ടു തിന്ന നായകളോടൊപ്പം കട്ടു തിന്നാത്ത നായകളേയും ശകാരിച്ചപ്പോള്‍ കട്ടു തിന്നാത്തവയാണ് വലിയ നാണക്കേടായല്ലോ എന്ന മട്ടില്‍ അധികമായി പ്രതികരിച്ചതത്രേ.
ലോഹ വസ്തുക്കളില്‍ മേല്‍ അല്പം നായ മൂത്രം വീണാല്‍ എന്തു ദോഷമാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ലാഘവത്തോടെ ചിന്തിക്കുന്നവര്‍ അറിയണം, ലോഹ തൂണിന്റെ ചുവട്ടില്‍ നിരന്തരമായി നായ മൂത്രം വീണു കൊണ്ടിരുന്നാല്‍ അത് ദ്രവിച്ചു പോകുവാനും മറിഞ്ഞു വീഴാനും സാധ്യതയുണ്ട്. 2003 ഏപ്രിലില്‍ ഡെര്‍ബി ഷയര്‍ കൗണ്ടി കൗണ്‍സില്‍ 75,000-ത്തിലധികം ഡോളര്‍ ചെലവിട്ട് 6 മാസം നീളുന്ന ഒരു സര്‍വ്വേ നടത്തിയാണ് 10 ലക്ഷത്തോളം വരുന്ന തെരുവ് വിളക്ക് പോസ്റ്റുകള്‍ ദ്രവിച്ചതിനു കാരണം നായമൂത്രമാണെന്ന് കണ്ടെത്തിയത്.
നായകള്‍ക്ക് നിറങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ലെന്നും അവ കാണുന്നതെല്ലാം കറുപ്പിലും വെളുപ്പിലും മാത്രമാണെന്നുമാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ സത്യമതല്ല. അവയ്ക്ക്, വളരെ വ്യക്തമായിട്ടല്ലെങ്കില്‍ പോലും നിറങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ശേഷിയുണ്ട്.
മനുഷ്യരുടെ കണ്ണില്‍ മൂന്ന് കോണ്‍ കോശങ്ങള്‍ ഉളളപ്പോള്‍ നായകള്‍ക്ക് രണ്ട് കോണ്‍കോശങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ നീല, മഞ്ഞ തുടങ്ങിയ നിറങ്ങള്‍ അവയ്ക്ക് തിരിച്ചറിയാനാവും. പക്ഷെ ചുവപ്പ്, പച്ച തുടങ്ങിയവ കാണാനാവില്ല. എന്നാല്‍ മനുഷ്യരെക്കാള്‍ വളരെ മെച്ചപ്പെട്ട രാത്രി കാഴ്ചയാണ് അവയ്ക്കുള്ളത്. വസ്തുതകളും വിവരങ്ങളുമൊക്കെ മനുഷ്യനേത്രം മനസ്സിലാക്കുന്നതിനേക്കാള്‍ 25 ശതമാനം വേഗത്തില്‍ അവയ്ക്ക് പിടിച്ചെടുക്കാനാവും എന്നതിനാല്‍ പിന്നീട് ഒരു സ്ലോമോഷനില്‍ അവയെ കാണാനുമാകുമത്രേ.
തന്മൂലമാണ് നായകളുടെ നേര്‍ക്ക് എറിഞ്ഞു കൊടുക്കുന്ന പന്തോ ഫ്രിസ്ബിയോ ഒക്കെ അതിന് ചാടിപ്പിടിക്കാന്‍ കഴിയുന്നതത്രേ. നായകള്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികളെ കാണാന്‍ ശേഷിയുണ്ട്. അതു കൊണ്ട് ഭൂമിയുടെ കാന്തിക മേഖലകള്‍ തിരിച്ചറിയാനാവും എന്നതിനാല്‍ ദിക്കും ദിശയുമൊന്നും അറിയാന്‍ അവയ്ക്ക് കോമ്പസ് സൂചിയുടെ ആവശ്യം വരുന്നില്ല. വവ്വാലുകള്‍ വഴി കണ്ടെത്താനുപയോഗിക്കുന്ന ശബ്ദാതിവേഗ തരംഗങ്ങള്‍ കേള്‍ക്കുന്നതിനുള്ള ശക്തിയും ഇവയ്ക്കുണ്ടത്രേ.
അവയുടെ ഘ്രാണ ശക്തിയെ കുറിച്ച് നമുക്കറിയാമല്ലോ? കുറ്റ കൃത്യങ്ങള്‍ കണ്ടെത്തുന്നതിന് നായകളെ കൊണ്ട് കൃത്യം നടന്ന സ്ഥലം മണപ്പിക്കുന്നതൊക്കെ നമുക്ക് പരിചിതമാണല്ലോ. എന്നാല്‍ ഒരു കപ്പു ചായയില്‍ ഒരു സ്പൂണ്‍ പഞ്ചസാരയാണ് കലര്‍ത്തിയിട്ടുള്ളത് എന്നൊക്കെ ഒന്നു മണത്തു നോക്കിയിട്ട് നമുക്കു പറയാന്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ നായകള്‍ക്കാകട്ടെ രണ്ട് ഒളിമ്പിക് സ്വിമ്മിംഗ് പൂളില്‍ കൊള്ളുന്ന വെള്ളത്തിനുള്ളിലാണ് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്തിരിക്കുന്നതെങ്കില്‍പ്പോലും അതില്‍ പഞ്ചസാര ചേര്‍ത്തിട്ടുണ്ടോ എന്ന് മണത്തു നോക്കി പറയാനാവും!
നിങ്ങളോട് ഇടപെടുമ്പോള്‍ നിങ്ങളുടെ വളര്‍ത്തു നായ വിചിത്രമായി പെരുമാറുന്നുണ്ടെങ്കില്‍ അതിനെന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ധരിക്കേണ്ട, മറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും രോഗമുണ്ടോ എന്നു പരിശോധിച്ചറിയാന്‍ ശ്രമിക്കണം. കാരണം നായകള്‍ക്ക് രോഗങ്ങള്‍ മണത്തറിയാനാവുമത്രേ.
ജര്‍മ്മനിയിലെ ഷില്ലര്‍ ഹോഹേ ആശുപത്രിയില്‍ നടത്തിയ ഒരു പഠനത്തില്‍ മനുഷ്യശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തപ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ചില ഓര്‍ഗാനിക് സംയുക്തങ്ങളെ മണത്തറിയാന്‍ ഇവയ്ക്കു കഴിയുമെന്ന് തെളിയിട്ടുണ്ട്. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് കാന്‍സര്‍ ബാധയുണ്ടോ, പ്രമേഹമുണ്ടോ, അല്ലെങ്കില്‍ അപസ്മാരത്തിന്റെ ഭാഗമായുള്ള വിറയല്‍ വരാന്‍ പോകയാണോ എന്ന കാര്യമൊക്കെ അവയ്ക്കറിയാം എന്നതാണ് സത്യം.
നായകള്‍ക്ക് 250 വാക്കുകളോളം മനസ്സിലാക്കി ഓര്‍ത്തു വയ്ക്കുവാനും ആംഗ്യങ്ങള്‍ മനസ്സിലാക്കുവാനും ചെറിയ കണക്കുകള്‍ കൂട്ടുവാനും വരെ കഴിവുണ്ടെന്നാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ബോര്‍ഡര്‍ കോളീസ് എന്ന ബ്രീഡിനാണ് ഈ കഴിവ് കൂടുതലുള്ളത്. പൂഡില്‍സ്, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഗോള്‍ഡന്‍ റിട്രീവര്‍ , ഡോബര്‍മാന്‍ എന്നിവയ്ക്കാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍.
ചീത്ത ഉപദേശങ്ങള്‍ അനുസരിക്കാതെ അവഗണിക്കുവാന്‍ നായകള്‍ക്കറിയാമത്രേ. നിങ്ങള്‍ അതിനോട് ചെയ്യാനാവശ്യപ്പെടുന്ന കാര്യം മറ്റൊരു രീതിയില്‍ ചെയ്താല്‍ ഇതിലും മെച്ചപ്പെട്ട ഫലം ലഭിക്കുമെന്ന് അതിന് മുന്‍ അനുഭവമുണ്ടെങ്കില്‍ അവ പ്രസ്തുത കമാന്‍ഡ് അവഗണിക്കും.
തുല്യ ജോലിക്ക് തുല്യ വേതനും എന്ന തത്വത്തിലും അവര്‍ വിശ്വസിക്കുന്നുണ്ടത്രേ. ഒരു പന്ത് എറിയുന്നത് പിടിച്ചാല്‍ ഒരു നായയ്ക്ക് എന്തെങ്കിലും സമ്മാനം കൊടുക്കുന്നതായി ഒരു നായ കണ്ടിട്ടുണ്ടെങ്കില്‍ അതേ പ്രവര്‍ത്തി ചെയ്യുമ്പോള്‍ അതിന് സമ്മാനം നല്‍കിയില്ലെങ്കില്‍ അവ പിന്നീട് അത് ചെയ്യില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.
നായകള്‍ വാലാട്ടുന്നത് സന്തോഷമുണ്ടെന്ന് കാട്ടാന്‍ മാത്രമല്ല. വാല്‍ താഴ്ത്തിയാണ് ആട്ടുന്നതെങ്കില്‍ അരക്ഷിതരാണെന്ന തോന്നല്‍ അവയ്ക്കുണ്ടെന്നും വേഗത്തില്‍ ആട്ടുകയും കൃഷ്ണമണി വികസിച്ചിരിക്കുകയും ചെയ്താല്‍ അവ ആക്രമണത്തിനൊരുങ്ങുകയാണെന്നുമാണ് അര്‍ത്ഥം.
മനുഷ്യരെപ്പോലെ നായകളുടെ ശരീരമല്ല വിയര്‍ക്കുന്നത്. അവയുടെ കാല്‍പാദങ്ങള്‍ക്കു ചുറ്റുമാണ് സ്വേദഗ്രന്ഥികള്‍ ഉള്ളത് എന്നതിനാല്‍ അവയുടെ പാദങ്ങള്‍ക്ക് ചുറ്റുമാണ് വിയര്‍ക്കുന്നത്.
ഓരോ നായകളേയും വേര്‍തിരിച്ചറിയാന്‍ മനുഷ്യര്‍ക്കിടയില്‍ വിരലടയാളമുളളതു പോലെ നായകളുടെ മൂക്കടയാളം ഈ ആവശ്യത്തിന് ധാരാളമാണ്. അവയ്ക്ക് സ്വപ്‌നം കാണാനുള്ള കഴിവ് കൂടി ഉണ്ടെന്ന് അറിയൂ. ചെറിയ നായകളാണ് വലിയ നായകളേക്കാള്‍ കൂടുതല്‍ സ്വപ്‌നം കാണാറുള്ളതത്രേ. അതുകൊണ്ട് തന്നെ, അവ പ്രണയിക്കാറുമുണ്ടെന്നാണ് ഗവേഷകരുടെ പക്ഷം.
https://www.facebook.com/Malayalivartha