മൂക്കുമുട്ടെ തിന്ന് തിന്ന് ഇപ്പോള്‍ വയര്‍ നിലത്ത് മുട്ടി!
റ്റാമി ലിന് എന്ന യുവതിയ്ക്ക് നാല്പത്തിയഞ്ച് വയസേ ഉള്ളൂ. എന്നാല്‍ 270 കിലോ ഭാരമുണ്ട്. തിന്ന് തിന്ന് വയറ് നിലത്ത് മുട്ടുകയാണ്. എണീറ്റ് നടക്കാനാകുന്നില്ല. റ്റാമി ലിന് എന്ന ഈ യുവതി എട്ട് വയസുവരെ സാധാരണ കുട്ടികളേപ്പോലെയായിരുന്നു.
എന്നാല്‍ എട്ടാം വയസില്‍ ഹൃദയാഘാതം വന്ന് പിതാവ് മരിച്ചതോടെയാണ് ജീവിതം മാറി മറിയുന്നത്. അമ്മ വിഷാദരോഗിയായി. ഇതിനിടെയില്‍ റ്റാമി തിന്നു കൊണ്ടേയിരുന്നു അസുഖം വന്ന് കിടപ്പിലാകും വരെ തിന്നു.
ജങ്ക് ഫുഡുകളായിരുന്നു കൂടുതലും കഴിച്ചിരുന്നത്. ഇത് ഒരു രോഗമായി മാറുകയായിരുന്നു. ഇിനിടയില്‍ സ്കൂളില്‍ നിന്ന് പുറത്തായി. അതിനിടയില്‍ പ്രണയവും വിവാഹവും നടന്നു. ഒരു കുഞ്ഞിന്റെ അമ്മയുമായി.
ഇത്തരത്തില്‍ തടിച്ചിയായി ജീവിക്കുന്നത് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും. തിന്നുന്ന ശീലം മാറ്റാനാകുന്നില്ലെന്ന് റ്റാമി പറയുന്നു. അതിനാല്‍ തന്നെ പുറം ലോകത്ത് നിന്ന് മാറി ഇപ്പോള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ്. ഭാരം കാരണം എണീറ്റ് നടക്കാനും ഇപ്പോള്‍ കഷ്ടപ്പെടുകയാണ് ഈ 45-കാരി.
https://www.facebook.com/Malayalivartha