പ്രകൃതിയുടെ വികൃതി; രണ്ട് തലയും 4 കണ്ണുകളുമായി ഒരു ആട്!
രണ്ടു തലയും 4 കണ്ണുകളുമുള്ള ഒരു ആടിനെ പാകിസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നു. പോളിസെഫാലി എന്ന ജനിതക വൈകല്യം മൂലമാണ് ഇപ്രകാരം സംഭവിക്കുന്നത്. ഗ്രീക്കു ഭാഷയില്‍ പോളി എന്നാല്‍ അനേകം എന്നും സെഫാലി എന്നാല്‍ തല എന്നുമാണ് അര്‍ത്ഥം.
വീഡിയോയില്‍ കാണുന്ന തരം മൃഗങ്ങള്‍ക്ക് ഡൈസെഫാലിക് പരാപേഗസ് എന്നാണ് പറയുക ഇവയ്ക്ക് ഒരു ശരീരത്തിനു മുകളില്‍ രണ്ട് തലകള്‍ ഉണ്ടായിരിക്കും. ഓരോ തലയ്ക്കുള്ളിലും തലച്ചോര്‍ ഉണ്ടായിരിക്കുമെന്നതിനാല്‍ മറ്റ് ഓരോ അവയവങ്ങളില്‍ മേലുള്ള നിയന്ത്രണം ഓരോ തലച്ചോറിനും ഉണ്ടായിരിക്കും. എന്നാലും ഏതു തലച്ചോറാണ് ശരീരത്തിന്റെ ഏതു ഭാഗത്തെ നിയന്ത്രിക്കുന്നത് എന്ന് കൃത്യമായി പറയാനാവില്ല. ഇത്തരത്തില്‍ ജനിക്കുന്നവ അധികകാലം ജീവിച്ചിരിക്കാറില്ല. അത്യപൂര്‍വ്വമാണെങ്കിലും ഇത് അടുത്തിടെ തുടങ്ങിയ പ്രതിഭാസമല്ല. 1800-കള്‍ മുതല്‍ ഇത്തരം ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നിന്നാണ് ഈ ഹ്രസ്വചിത്രം എടുത്തിട്ടുള്ളത്. പ്രകൃതിയുടെ കരകൗശലം എന്നൊക്കെ കണ്ടു നില്‍ക്കുന്നവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്. രണ്ടു തലയുള്ളവയെ ബൈ അല്ലെങ്കില്‍ ഡൈ സെഫാലിക് എന്നും മൂന്നു തലയുണ്ടെങ്കില്‍ ട്രൈ സെഫാലിക് എന്നുമാണ് പറയാറുള്ളത്.
കഴിഞ്ഞ വര്‍ഷം ഇപ്രകാരം ജനിതക പരിണാമം സംഭവിച്ച് മനുഷ്യ മുഖത്തിന്റെ രൂപഭാവങ്ങളുള്ള ഒരു ആടിന്റെ ദൃശ്യങ്ങള്‍ നെറ്റില്‍ വൈറലായിരുന്നു അത് ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നുമായിരുന്നു പകര്‍ത്തിയത്.
https://www.facebook.com/Malayalivartha