അമ്മയുടെ വാക്ക് അനുസരിച്ചു, 60 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു!
അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തുള്ള ബ്രാന്‍ഡന്‍ പ്രീ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്. കാരണം രണ്ടുണ്ട്. ഒന്ന്,60 ലക്ഷത്തിന്റെ ലോട്ടറി കിട്ടി, പോരാത്തതിന് അമ്മയോട് അനുസരണവും കൂറുമുള്ള മകന് എന്ന പേരും കിട്ടി!
വാഷിം്ടണ് ഡിസിയിലുള്ള ബ്രാന്ഡന്പ്രീ വെര്‍ജീനിയിലുള്ള അമ്മയെ കാണാന്‍ എത്തിയതായിരുന്നു. അപ്പോഴാണ് വെര്‍ജീനിയ ലോട്ടറിയുടെ കാഷ് 5 ഗെയിം ഒന്നു കളിച്ചു നോക്കാന്‍ അമ്മ ടിന ആവശ്യപ്പെട്ടത്. അതിനായി വീട്ടിലുള്ളവരുടെ പിറന്നാള്‍ ദിനങ്ങള്‍ നമ്പറുകളാക്കാന് ആവശ്യപ്പെടുകയും ചെയ്തു.
നമ്മേക്കാള്‍ നന്നായി അറിയാവുന്നത് അമ്മമാര്‍ക്കാണ് എന്നൊരു പഴഞ്ചൊല്ലുള്ളത് പ്രീയുടെ കാര്യത്തില്‍ വളരെ ശരിയായി. 6 നമ്പറുകളാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. പ്രീ തെരഞ്ഞെടുത്തത് 11,22,25,26,28 എന്നിവയായിരുന്നു. ഫെബ്രുവരി 28-ലെ നറുക്കെടുപ്പില്‍ നറുക്ക് വീണത് ഈ നമ്പറുകള്‍ക്ക് തന്നെയായിരുന്നു.
അതറിഞ്ഞയുടന്‍ താന്‍ ചെയ്ത ആദ്യ കാര്യം അമ്മയെ വിളിക്കുകയായിരുന്നുവെന്നും വിവരം അറിഞ്ഞ അമ്മ അവിടെ സന്തോഷം കൊണ്ട് വിളിച്ചു കൂവുകയായിരുന്നുവെന്നും പ്രീ വെളിപ്പെടുത്തി.
സമ്മാനത്തുക ചെലവഴിക്കേണ്ടത് എങ്ങനെ എന്നതിനെ ക്കുറിച്ച് പ്രീയ്ക്ക് അമ്മയുടെ വക വേറെ ചില ഉപദേശങ്ങള്‍ കൂടിയുണ്ട്. വെര്ജീനിയയിലെത്തിയപ്പോള് അവിടത്തെ ലോട്ടറി കളിക്കാന്‍ അവനോടാവശ്യപ്പെട്ടത് ഞാനായിരുന്നല്ലോ, അതു കൊണ്ട് സമ്മാനത്തുക താനുമായി പങ്കുവയ്ക്കുമായിരിക്കും എന്നാണ് പ്രതീക്ഷ എന്നും പറയുന്നുണ്ട് അമ്മ!!
https://www.facebook.com/Malayalivartha