ഈ ഭൂമി നമ്മുടേതു മാത്രമല്ലെന്ന് മനസ്സിലാക്കുന്നവരുമുണ്ട്... വെള്ളപ്പൊക്കത്തില്‍ പെട്ട ഭീമന്‍ ചിലന്തിയെ രക്ഷപ്പെടുത്തുന്നതു കാണൂ...
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് റോഡ് അടുത്തിടെ വെള്ളപ്പൊക്കത്തില്‍ ഏറെക്കുറെ മുങ്ങിപ്പോയി. ഹാലിഫാക്‌സില്‍ സ്പാര്‍ സൂപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള റോഡില്‍ എത്തിയ ആന്‍ഡ്രിയ ഗോഫ്റ്റണും ആന്‍ഡ്രൂ ഗിലിബെര്‍ട്ടോയും കൗതുകകരമായ ഒരു കാഴ്ചയാണ് കണ്ടത്.
വെള്ളത്തിലേയ്ക്ക് വീണു കിടക്കുന്ന ഒരു മരക്കൊമ്പില്‍ കഷ്ടപ്പെട്ട് പറ്റിപിടിച്ചിരിക്കാന്‍ ശ്രമിക്കുന്ന ഒരു ഭീമന്‍ ചിലന്തി. വെള്ളം അല്പം കൂടി ഉയര്‍ന്നാല്‍ ആ ചിലന്തിയും അതില്‍ മുങ്ങി ഒഴുകിപ്പോകും.
ഉടന്‍ തന്നെ ഗോഫ്റ്റണ്‍ തന്റെ കൈപ്പത്തി അതിനു സമീപമായി പിടിച്ച് അതിന്റെ വലിപ്പം അളന്നു നോക്കി. തുടര്‍ന്ന് ആ ചില്ല ഒടിച്ചെടുത്ത് വെള്ളമില്ലാത്ത പുല്ലു നിറഞ്ഞ ഭാഗത്തേയ്ക്ക് വച്ചു. പിന്നീട് ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു കൊണ്ട് അല്പം സ്വയം പരിഹാസം കലര്‍ത്തി ഗോഫ്റ്റണ്‍ കുറിച്ചതിങ്ങനെ. എന്റെ ഇന്നത്തെ ദിവസത്തിന്റെ ഉത്സാഹം ... ഒരു ചിലന്തിയെ രക്ഷിച്ചു!
എന്നാലും ആ ഒരു ചിലന്തിയങ്ങ് വെള്ളത്തില്‍ ഒഴുകിപ്പോയിരുന്നെങ്കില്‍ ആര്‍ക്ക് എന്ത് നഷ്ടപ്പെടുമായിരുന്നു? ഒരു ദോഷവും ആര്‍ക്കും സംഭവിക്കുമായിരുന്നില്ല, എന്നിട്ടും സമയം മിനക്കെടുത്തി അതിനെ രക്ഷിച്ച് ഉണങ്ങിയ നിലത്തെത്തിക്കാന്‍ ഗോഫ്റ്റണ്‍ ശ്രമിച്ചത് പരിസ്ഥിതി വിജ്ഞാനമോ സഹജീവി സ്‌നേഹമോ അതോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത് രസിക്കാനുള്ള ആഗ്രഹമോ... ആ...ആര്‍ക്കറിയാം!
https://www.facebook.com/Malayalivartha