കാടിന്റെ മക്കള്‍ക്ക് ഇതിന് അവകാശമില്ലേ... എന്നാവുമോ കരടിയുടെ ചോദ്യം?
അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തു നിന്നും പോസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ കൗതുകവും ഭയവും ഒപ്പം ഉയര്‍ത്തുന്നു.
ജെമി മാര്‍ഷല്‍ സിംസും ഭര്‍ത്താവ് ജോണും, ജോലി കഴിഞ്ഞെത്തുന്ന മകളെ കാറില്‍ കൂട്ടി കൊണ്ടു വരികയായിരുന്നു. അപ്പോഴാണ് റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന കരടിയെ കണ്ടത്. നഗര റോഡില്‍ അല്‍പ്പം ഇരുട്ടു വീണയുടനെ ഒരു വന്യ ജീവിയെ കണ്ടതിന്റെ ഞെട്ടലിലായിരുന്നു കുടുംബം.
കാറിനുള്ളിലായിരുന്നതിനാല്‍ അല്‍പ്പം ലാഘവം കൈവന്നതോടെ അവര്‍ തമാശ രൂപേണ പരസ്പരം ചോദിച്ചു... അടിയന്തര ഘട്ടങ്ങളുണ്ടാവുമ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചു വിളിക്കേണ്ട നമ്പറായ 9-1-1 ലേയ്ക്ക് വിളിക്കണോ എന്ന്! കരടിയാകട്ടെ അവിടെയുള്ള പ്രശസ്തമായ പെറ്റ് ഷോപ്പിനരികിലേയ്ക്ക് ഓടിപ്പോകുന്നതിന്റെ വീഡിയോയും ജോണ്‍ പകര്‍ത്തി.
അല്ലെങ്കിലും കാട്ടില്‍ കിടക്കുന്ന നമ്മളെയൊന്നും കുറിച്ച് ആര്‍ക്കും ചിന്തയൊന്നുമില്ലല്ലോ... നിങ്ങളുടെ ഓമന വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ പെറ്റ് സ്മാര്‍ട്ട് ഷോപ്പുകളൊക്കെ ഉണ്ടാക്കിവച്ച് അവയെ ഒക്കെ മാത്രം പുന്നാരിച്ചാല്‍ മതിയോ? വളര്‍ത്തു മൃഗങ്ങള്‍ മാത്രമാണോ, ഞങ്ങളും മൃഗങ്ങള്‍ തന്നെയല്ലേ എന്നൊരു പരാതി ഉണ്ടായിരുന്നില്ലേ കരടിയ്ക്ക് എന്ന് ചിന്തിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്ന് വേണം കരുതാന്‍...!
https://www.facebook.com/Malayalivartha