ഹെവി പൊലീസ് ബന്ധോവസ്ത് എന്ന് പരിഹസിച്ചതിന് മറുപടി; ഒരു വര്‍ഷം കൊണ്ട് തടികുറച്ച് പൊലീസുകാരന്
2017 ഫെബ്രുവരിയിലാണ് അമിതവണ്ണക്കാരനായ ദൗലത്‌റാമിന്റെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം മുംബൈയില്‍ ഹെവി പോലീസ് ബന്ധോവസ്ത് എന്ന അടിക്കുറിപ്പ് നല്‍കി എഴുത്തുകാരി ശോഭ ഡേ പരിഹസിച്ചത്.
ഇതിനെതിരെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നെങ്കിലും സംഭവം പൊലീസുകാരനെ വല്ലാതെ സ്വാധീനിച്ചു. 1993-ല്‍ നടത്തിയ ഒരു ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ഹോര്‍മോണ്‍ പ്രശ്‌നം കാരണം ദൗലത്‌റാം എന്ന പൊലീസുകാരന് അന്ന് 180 കിലോയായിരുന്നു ഭാരം. ദേശീയ മാധ്യമങ്ങളിലെല്ലാം സംഭവം തീ പോലെ പടര്‍ന്നപ്പോള്‍ പൊലീസുകാരനും നോക്കി തന്റെ തടി കുറയ്ക്കാന്‍.
അതിനായാണ് ദൗലത്‌റാം മുംബൈയുള്ള ബെരിയാട്രിക്ക് സര്‍ജന്‍ ഡോ. മുഹമ്മദ് ലക്ഡാവാലയെക്കണ്ടത്. ദയനീയസ്ഥിതി കണ്ട ഡോക്ടര്‍ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവര്‍ഷം കൊണ്ട് 180 കിലോയില്‍ നിന്നും 115 കിലോയായി ശരീരഭാരം കുറഞ്ഞു.
ട്വീറ്റിന്റെ പേരില്‍ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കില്‍ ഇപ്പോള്‍ താന്‍ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്നാണ് ദൗലത്ത് പറയുന്നത്.
തന്റെ അമിത വണ്ണത്തെ പരിഹസിച്ച എഴുത്തുകാരിയുടെ ട്വിറ്റര്‍ പോസ്റ്റ് ആണ് തന്നെ മാറ്റത്തിന് ചിന്തിപ്പിച്ചതെന്നും അവരെ കണ്ട് നന്ദി പറയാനിരിക്കുകയാണ് താനെന്നും ദൗലത്‌റാം എന്ന മധ്യപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
https://www.facebook.com/Malayalivartha