ഇതാ ഇവിടെയൊരു നിത്യ ഹരിത ടിവി അവതാരക
നിത്യഹരിത നായിക. നായകന് എന്നൊക്കെ കേട്ടിട്ടുണ്ടാവുമല്ലോ? എന്നാല്‍ ടിവി അവതാരകയെക്കുറിച്ച് അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ടോ? ചൈനയിലുണ്ട് അങ്ങനെയൊരു കക്ഷി. യാങ് ടാന്‍ എന്ന അവതാരകയ്ക്ക് 22 വയസായിരുന്നു ആദ്യ പരിപാടി അവതരിപ്പിക്കുമ്പോള്‍ പ്രായം. അന്ന് കൊല്ലം 1996. ഇപ്പോള്‍ വര്‍ഷം 2018-ലെത്തി, പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 22 വര്‍ഷങ്ങള്‍ പിന്നിട്ടു
എന്നാല്‍ യാങ് ഇന്നും കാഴ്ചയില്‍ ഒരു ചെറുപ്പക്കാരിയാണ്. ചൈനയിലെ സെന്‍ട്രല്‍ ടെലിവിഷന്‍ സ്റ്റേഷനാണ് 1996 മുതല്‍ 2018 വരെയുള്ള യാങ്ങിന്റെ കാലവസ്ഥാ റിപ്പോര്‍ട്ടുകളുടെ വീഡിയോ ഓണ്‍ലൈനില്‍ പങ്ക് വെച്ചത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ വൈറലായി. പലരും അന്വേഷിക്കുന്നത് ഈ യുവത്വത്തിന് പിന്നിലെ രഹസ്യമാണ്. എന്നാല്‍ അത് ട്രേഡ് സീക്രട്ട് എന്നാണ് ഇവര്‍ പറയുന്നത്.
ഈ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അതിന് കിട്ടിയ കമന്റുകളും ശ്രദ്ധേയമായി. ഏഷ്യന്‍ വനിതകളുടെ ആഹാരരീതി കൊണ്ട് അവരെ പെട്ടെന്നൊന്നും വാര്‍ധക്യം ബാധിക്കാറില്ലെന്നും അതുകൊണ്ടാണ് അവര്‍ക്ക് വലിയ മാറ്റമൊന്നും വരാത്തതെന്ന് പറയുന്നവരും ചൊനയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് നല്ല പ്രചാരമുണ്ടെന്നും വീഡിയോയില്‍ കാണിച്ചിരിക്കുന്നത് 20 വ്യത്യസ്ത യുവതികളെയാണെന്ന് പറയുന്നവരും ഉണ്ട്.
https://www.facebook.com/Malayalivartha