നെതര്‍ലാന്‍ഡ്‌സില്‍ പ്ലാസ്റ്റിക് രഹിത സൂപ്പര്‍മാര്‍ക്കറ്റുകള്‍
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പരിസ്ഥിതിക്ക് ഹാനികരണമാണെന്ന് എല്ലാവര്‍ അറിയാം. എന്നാല്‍ പ്ലാസ്റ്റിക്കില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാനേ കഴിയില്ല. കടകളില്‍ പ്ലാസ്റ്റിക് കവറുകള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അവിടെനിന്ന് ലഭിക്കുന്ന പല വസ്തുക്കളും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് നമുക്ക് ലഭിക്കുക. എന്നാല്‍ പ്ലാസ്റ്റിക്കില്ലാതെ ഒരു ചെറിയ കടമാത്രമല്ല ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ പ്രവര്‍ത്തിപ്പിക്കാമെന്ന് തെളിയിക്കുകയാണ് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം.
ലോകത്തിലെ ആദ്യ പ്ലാസ്റ്റിക് രഹിത സൂപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ ലഭിക്കുന്ന നൂറുകണക്കിന് ഉത്പന്നങ്ങളില്‍ ഒന്നില്‍പ്പോലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമില്ല. ആദ്യമൊക്കെ ഇവിടെ എത്തുന്ന ഉപയോക്താക്കള്‍ക്ക് ഇതു വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. കാരണം മിക്ക വസ്തുക്കളും പ്ലാസ്റ്റിക് കവറുകളിലാക്കി വച്ചിരിക്കുന്നവയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നുമായിരുന്നുള്ളു.
എന്നാല്‍ ഇവയൊന്നും പ്ലാസ്റ്റിക്കല്ലെന്നും ആഹാരവസ്തുക്കള്‍ അടക്കം എല്ലാ സാധനങ്ങളും പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത് അന്നജം, പഞ്ചസാര, പള്‍പ്പ്, ഗ്ലാസ്, പേപ്പര്‍, കാഡ്‌ബോര്‍ഡ് എന്നിങ്ങനെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്മിച്ചിരിക്കുന്ന സാധനങ്ങള്‍ കൊണ്ടാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് കവറുകളിലെന്നതുപോലെ ഇവയിലും സാധനങ്ങള്‍ കേടുകൂടാതെ ഇരിക്കുന്നു.
https://www.facebook.com/Malayalivartha