കൊള്ളാവുന്ന പേരിടാനറിയില്ലെങ്കില്‍...കോടതി പേരിട്ടു തരാം!
ഒരു പേരില്‍ എന്തിരിക്കുന്നു എന്നൊക്കെ ഷേക്‌സ്പിയറിനു പറയാന്‍ പറ്റുമായിരിക്കും. പക്ഷെ അതൊന്നും ഫ്രഞ്ച് ഗവണ്‍മെന്റ് സമ്മതിച്ചു തരില്ല . ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഈ കടുംപിടുത്തമാണ് ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളെ കോടതി കയറ്റിയത്.
ഫ്രഞ്ചുകാരായ ഈ മാതാപിതാക്കള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. മറ്റാര്‍ക്കുമില്ലാത്ത ഒരു പേരായിരിക്കണം തന്റെ പുന്നാരമോള്‍ക്കിടേണ്ടത് എന്ന് അവര്‍ തീരുമാനിച്ചു. അതിനായി അനേക ദിവസങ്ങള്‍ ചര്‍ച്ചയും കൂടിയാലോചനയുമൊക്കെ അവര്‍ നടത്തി. അങ്ങനെ അവര്‍ ഒരു പേര് കണ്ടുപിടിച്ചു. ലിയാം എന്ന്!
പേരിന് വലിയ കുഴപ്പമൊന്നുമില്ലെങ്കിലും സര്‍ക്കാര്‍ ഉടനെയെത്തി ഇടങ്കോലിട്ടു. ഫ്രാന്‍സില്‍ ലിയാം എന്ന പേര് ആണ്‍കുട്ടികള്‍ക്കിടുന്ന പേരാണെന്നും അതുകൊണ്ട് അവരുടെ മകളുടെ പേര് മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുട്ടി പഠിക്കുന്നയിടങ്ങളിലും സമൂഹത്തില്‍ പൊതുവേയും കുട്ടി ആണാണോ പെണ്ണാണോ എന്ന ആശയക്കുഴപ്പം ഉണ്ടാകുമെന്നും അത് കുട്ടിയുടെ വ്യക്തിത്വ വികസനത്തെ മോശമായി സ്വാധീനിച്ചേക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
മാതാപിതാക്കള്‍ക്ക് സര്‍ക്കാരിന്റെ ഈ ഉപദേശം അത്രയ്ക്കങ്ങ് പിടിച്ചില്ല അവര്‍ കോടതിയെ സമീപിച്ചു. ഫ്രഞ്ച് ഗവണ്‍മെന്റ് കുട്ടികളുടെ പേരിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശക്കാരാണ്. ഇതിനു മുമ്പും ഇതേ ച്ചൊല്ലി കേസുകള്‍ ഉണ്ടായിട്ടുണ്ട്.
ഏതായാലും കുഞ്ഞിന് ഒരു പേര് ആകുന്നതുവരെ അവളുടെ മാമോദിസ നീട്ടിവച്ചിരിക്കുകയാണ് മാതാപിതാക്കള്‍. പ്രസ്തുത പേര് ഉപയോഗിക്കുന്നതില്‍ നിന്നും അവരെ വിലക്കണമെന്നാണ് പബഌക് പ്രോസിക്യൂട്ടറുടെ വാദം. വിലക്ക് അനുവദിക്കാനാകുന്നില്ലെങ്കില്‍ മറ്റൊരു നല്ലൊരു പേര് ജഡ്ജി തെരഞ്ഞെടുത്തു കൊടുത്ത് അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു.
ഫ്രാന്‍സില്‍ ന്യൂട്ടെല്ല, സ്‌ട്രോബെറി, മാന്‍ഹട്ടണ്‍ തുടങ്ങിയ പേരുകള്‍ കുട്ടികള്‍ക്ക് ഇടുന്നതില്‍ മാതാപിതാക്കള്‍ക്ക് വിലക്കുണ്ട്.
https://www.facebook.com/Malayalivartha