യുവതി കുഞ്ഞിന് ജന്മം നല്‍കിയത് ചെങ്കടലില്‍; പ്രസവമെടുത്ത് പൊക്കിള്‍കൊടി വേര്‍പ്പെടുത്തിയത് ഭര്‍ത്താവ്; വൈറലാകുന്ന ചിത്രങ്ങള്‍
റഷ്യന്‍ വിനോദസഞ്ചാരിയായ യുവതി ഈജിപ്തിലെ ചെങ്കടലില്‍ പ്രസവിച്ചതിന്റെ ചിത്രങ്ങള്‍ എല്ലാവരുടേയും കൗതുകം പിടിച്ചുപറ്റി.
പൂര്‍ണഗര്‍ഭിണിയായ റഷ്യന്‍ യുവതി വാട്ടര്‍ ബെര്‍ത്ത് സൗകര്യത്തിന് വേണ്ടിയാണ് ഭര്‍ത്താവിനൊപ്പം ഈജിപ്തിലെ റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടിന് സമീപമുള്ള കടലില്‍ കുളിക്കാന്‍ പോയപ്പോഴാണ് യുവതിക്ക് പ്രസവ വേദന തുടങ്ങിയത്. യുവതിയെ പ്രസവത്തിന് സഹായിച്ചത് കുട്ടിയുടെ പിതാവും ഡോക്ടര്‍ എന്ന് തോന്നിക്കുന്ന ഒരു പ്രായമായ ആളുമാണ്.
ഭര്‍ത്താവാണ് പ്രസവശേഷം പൊക്കിള്‍ കൊടി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തത്. അല്‍പ്പം കഴിഞ്ഞ് ഇരുവരും ഒരു നീന്തല്‍ കഴിഞ്ഞ ലാഘവത്തോടെ ബീച്ചില്‍ നിന്നും കയറി പോകുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
വാട്ടര്‍ ബര്‍ത്തില്‍ വിദഗ്ദനായ ഒരു പ്രായമായ ഡോക്ടറാണ് യുവതിയെ പ്രസവത്തിനും പിന്നീട് ഭര്‍ത്താവിനെ പ്രസവമെടുക്കാനും സഹായിച്ചത്. ഹാദിയ ഹൊസ്‌നി എന്ന യുവതിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇവരുടെ അപാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയിലിരുന്നാണ് ചിത്രങ്ങളെടുത്തത്. ഇതാണ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
അമ്മയുടെയോ കുഞ്ഞിന്റെയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചിത്രങ്ങള്‍ കണ്ടാല്‍ ദമ്പതികള്‍ വളരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണ് കാണാനാകുന്നത്. പ്രസവ ശേഷം കുട്ടിയെ വെള്ളത്തില്‍ നിന്നും എടുക്കുന്നതിന് മുമ്പ് പ്ലാസന്റ ഒരു പാത്രത്തില്‍ വെച്ചിരിക്കുന്നതും പൊക്കിള്‍ കൊടി വേര്‍പെടുത്താത്ത നിലയും ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്.
അതേസമയം കുടുംബത്തിലെത്തിയ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ മറ്റൊരു കുട്ടിയും ഇവര്‍ക്കൊപ്പം ബീച്ചില്‍ ഉണ്ട്. വാട്ടര്‍ ബെര്‍ത്തിന്റെ സൗന്ദര്യത്തേയും ലാഘവത്തെയും പുകഴ്ത്തി പലരും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha