മലയാളിക്ക് ഇനി കൊറിയന്‍ കൊന്ന പൂക്കളുടെ വിഷുക്കണി
കാസര്‍ഗോഡ് പടന്നക്കാട് കാര്‍ഷിക കോളേജ് ഫാമിലാണ് കാന്നഡയില്‍ ജന്മമെടുത്ത കൊറിയന്‍ കൊന്ന പൂവ് പൂവിട്ടത്. എത് കാലാവസ്ഥയിലും പൂവിടുമെന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്.
മലയാളിയുടെ വിഷുക്കണിയില്‍ ഇനി കടല്‍ കടന്നെത്തിയ ഈ കൊന്ന പൂവുകളും ഇടം പിടിക്കും. കാസിയ ഫിസ്തുല എന്നതാണ് ഈ കുഞ്ഞന്‍ കൊന്ന മരത്തിന്റെ ശാസ്ത്രീയ നാമം. ഏത് കാലാവസ്ഥയിലും നട്ട് മൂന്നാം വര്‍ഷം തൊട്ട് പൂത്തുലയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രനാണ് കൊറിയന്‍ കൊന്നയെ ഇവിടെ എത്തിച്ചത് . കണികൊന്ന പോലെ കുലകളായാണ് പൂക്കള്‍. ഒന്നരയടി പൊക്കത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന കുഞ്ഞന്‍ കൊന്നമരത്തില്‍ നിറയെ പൂക്കളാണ്.ഇതിന്റെ വിത്തിനും തൈകള്‍ക്കും ഫാമില്‍ ആവശ്യക്കാരും ഏറുന്നു.
https://www.facebook.com/Malayalivartha