ലണ്ടനിലെ ബസ്സുകളെല്ലാം മലയാളനാടിന്റെ മഹിമ വിളിച്ചോതുന്നു
കേരളത്തിന്റെ മഹിമ ഇപ്പോള്‍ ലണ്ടനിലും. സെന്‍ട്രല്‍ ലണ്ടനിലെ ബസ്സുകളില്‍ കേരളാ ടൂറിസത്തിന്റെ പരസ്യങ്ങള്‍ ദൃശ്യമാണ്. ഡബിള്‍ ഡക്കര്‍ ബസ്സുകളിലാണ് പരസ്യങ്ങളുള്ളത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സ്ഥിരം പരസ്യവാചകമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.
പുതിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ നന്നായി പ്രയോഗിക്കുക എന്ന തത്വത്തിലൂന്നിയാണ് കേരളത്തിലെ ടൂറിസം വകുപ്പ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്. ഇപ്പോള്‍ത്തന്നെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഈ നീക്കത്തിന് സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. നിരവധി ആളുകള്‍ ഇത് നോക്കിനില്‍ക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും കാണുവാന്‍ സാധിക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പ് ബെര്‍മിങ്ഹാമിലേയും ഗ്ലാസ്‌ഗോയിലേയും ലണ്ടന്‍ നഗരത്തിലേയും ടാക്‌സികളില്‍ ഈ പരസ്യം നേരത്തേ ഉപയോഗിച്ചിട്ടുണ്ട്. അത് വലിയ വിജയമാവുകയും ചെയ്തു. ഒന്നര ലക്ഷത്തിലേറെ യുകെ ടൂറിസ്റ്റുകളാണ് ഇതേത്തുടര്‍ന്ന് കേരളത്തിലെത്തിയത്. പല തരത്തിലും ഭാവത്തിലുമുള്ള പരസ്യങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഥകളിപോലുള്ള കലകളും കായലും കാടുകളുടെ ഭംഗിയും ആവിഷ്‌കരിക്കുന്നവയാണ് പരസ്യങ്ങള്‍.
https://www.facebook.com/Malayalivartha