മനുഷ്യന്റെ ഭാവാഹാദികളുമായി ഒരു വളര്‍ത്തുനായ
യോഗി എന്ന ഒരു വളര്‍ത്തുനായ ഇന്റര്‍നെറ്റിനെയാകെ പിടിച്ചുലയ്ക്കുകയാണ്. കഴിഞ്ഞ മാസം യോഗി ഒരു വയസ്സു പൂര്‍ത്തിയാക്കി.യോഗിയും അവന്റെ സുഹൃത്ത് എട്ട് വയസ്സുള്ള ദരിയയും ഒന്നിച്ചു നില്‍ക്കുന്ന ഒരു ചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതോടെയാണ് സകലരുടെയും ശ്രദ്ധ ഈ നായയിലേക്കെത്തിയത്. ഒരു സുഹൃത്തിന്റെ സുഹൃത്താണ് ഇത് പോസ്റ്റു ചെയ്തത് എന്ന കുറിപ്പിനൊപ്പം നായയ്ക്ക് ഒരു മനുഷ്യമുഖമാണുള്ളതെന്ന് തോന്നുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേ കുറിച്ച് സമാന അഭിപ്രായം തന്നെയാണ് ഇന്റര്‍ നെറ്റിലുള്ളത്. പലരും ആ മുഖം കണ്ടപ്പോള്‍ ചില സെലിബ്രിറ്റികളെ ഓര്‍മ്മ വന്നു എന്നു വരെ കമന്റിട്ടു.
മനുഷ്യരുടേതു പോലുള്ള ഇവന്റെ കണ്ണുകള്‍ മറ്റൊരു വളര്‍ത്തു നായയിലും ഞാന്‍ കണ്ടിട്ടില്ല എന്നാണ് ഒരാള്‍ പറഞ്ഞത്. അവന്റെ കണ്ണു മാത്രമല്ല കോര്‍പ്പറേറ്റ് ബിസിനസ്സായി ആത്മാവു സമര്‍പ്പിച്ചിട്ടുള്ള ഒരു മധ്യവയസ്‌കന്റെ മുഖഭാവമാണ് അവനുള്ളതെന്നു കൂടി അടുത്തയാള്‍ പറഞ്ഞു വച്ചു.
അല്‍പ്പസമയത്തിനകം തന്നെ ചിത്രം ട്വിറ്ററിലെത്തി. യോഗിയുടെ മുഖത്തെ സെലിബ്രിറ്റികളുടെ മുഖവുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ട്വീറ്റുകളുടെ പ്രവാഹമായിരുന്നു പിന്നീട്.
എഡ് ഷെറാന്‍ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ വാദം മറ്റൊന്നായിരുന്നു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു പ്രയാസവുമില്ല. നായയുടെ ഉടമയായ ഷാന്റല്‍ ദെസ്ജാര്‍ഡിന്‍സ് ഫോട്ടോഷോപ്പ് തമാശ ഒപ്പിച്ചതാണോ എന്നായിരുന്നു ചോദ്യം.
27-കാരിയായ ഷാന്റല്‍ ആണയിട്ടു പറയുന്നു ചിത്രത്തില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന്. അവ രണ്ടും എന്റെ വളര്‍ത്തു നായകളാണ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഞാന്‍ ആ ചിത്രങ്ങള്‍ അപ് ലോഡ്‌ചെയ്തത്. ഒരു തരത്തിലുള്ള എഡിറ്റിംഗും ആ ചിത്രത്തില്‍ ഞാന്‍ നടത്തിയിട്ടില്ല. അവന്റെ കണ്ണുകളും അവന്‍ ക്യാമറയിലേക്ക് നോക്കുന്ന രീതിയും കൊണ്ടാവും എല്ലാവര്‍ക്കും അങ്ങനെ തോന്നുന്നതെന്നാണ് ഷാന്റല്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് യോഗിയെ തനിക്കു കിട്ടിയതെന്നും അവന് ഇങ്ങനെയൊരു മനുഷ്യമുഖം ഉള്ളതായി തനിക്കിതു വരെ തോന്നിയിട്ടില്ലെന്നും ഇപ്പോള്‍ എല്ലാവരും പറഞ്ഞപ്പോഴാണ് താന്‍ അത് ശ്രദ്ധിച്ചതെന്നുമാണ് ഷാന്റല്‍ പറയുന്നത്. ഇപ്പോഴും എനിക്കവനെ നോക്കുമ്പോള്‍ മറ്റൊരു മുഖം കാണാനാവുന്നില്ലെന്നും ഷാന്റല്‍ പറയുന്നു.
https://www.facebook.com/Malayalivartha