95 വര്‍ഷം പഴക്കമുള്ള കാമറയുടെ വില: 19 കോടി രൂപ
സ്മാര്‍ട്ട്‌ഫോണ്‍ കാമറകള്‍ പരമ്പരാഗത കാമറകളുടെ അന്ത്യം കുറിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ 95 വര്‍ഷം പഴക്കമുള്ള കാമറ വിറ്റുപോയത് 19 കോടി രൂപയ്ക്ക്. ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്ന ഈ കാമറ ഇത്രയേറെ വിലയ്ക്ക് വിറ്റുപോകുമെന്ന് ലേലക്കാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
1923-ല്‍ നിര്‍മിച്ച അള്‍്ട്രാ ലിമിറ്റഡ് എഡിഷന്‍ ലെയ്ക്ക കാമറയാണ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലുള്ള വെസ്റ്റ്‌ലിക്റ്റ് മ്യൂസിയത്തില്‍ നടന്ന ലേലത്തില്‍ വിറ്റത്. പിച്ചള പൊതിഞ്ഞ അലുമിനിയം ബോഡിയാണ് കാമറയ്ക്കുള്ളത്. നോബുകള്‍ നിക്കല്‍ പ്ലേറ്റിലാണ്. കാമറയുടെ ഭാരം 135 ഗ്രാം മാത്രം.
ആദ്യ ലെയ്ക്ക കാമറ നിര്‍മിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങിയതും വിപണിയിലെത്തിച്ചതും. മൂന്നു പരീക്ഷണ കാമറകള്‍ ഇറക്കിയശേഷമായിരുന്നു വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം. ഇങ്ങനെ പരീക്ഷണഘട്ടത്തില്‍ ഇറക്കിയ കാമറകളിലൊന്നാണ് അന്ന് അതേ രൂപത്തില്‍ത്തന്നെ ലേലത്തില്‍ റിക്കാര്‍ഡ് വിലയ്ക്ക് വിറ്റുപോയത്. 95 വര്‍ഷം മുമ്പ് ആകെ 25 കാമറകള്‍ മാത്രമേ നിര്‍മിച്ചിരുന്നുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.
https://www.facebook.com/Malayalivartha