അത് വിസര്‍ജ്യമല്ല... പ്രണയ ദൂതാണ്!
നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ നടത്തിയ ഒരു പഠന ഫലം പറയുന്നത്, മറ്റു കാണ്ടാമൃഗങ്ങളുടെ വയസ്സ,് ലിംഗം, ആരോഗ്യം, പ്രത്യൂല്‍പാദന സ്ഥിതി വിവരം എന്നിവയെ കുറിച്ചൊക്കെ അറിയാന്‍ കാണ്ടാമൃഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് അവയുടെ വിസര്‍ജ്ജ്യങ്ങളാണ് എന്നാണ്.
വിസര്‍ജ്ജ്യങ്ങള്‍ വെറും മാലിന്യങ്ങളാണെന്നാണ് നാം കരുതുന്നത്. എന്നാല്‍ മൃഗങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്തുന്നതിനുള്ള സങ്കേതമാണിത്. ഇവയുടെ വിസര്‍ജ്ജ്യങ്ങളില്‍ നിന്നും ഇവയുടെ പല ഗൂഢ വിവരങ്ങളും മനസ്സിലാക്കാനുള്ള സാധ്യത നമ്മള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു എന്നാണ് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നേറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥിയായ കോര്‍ട്ട്‌നി മാര്‍ന്യൂയെക് പറയുന്നത്.
വിവിധ വര്‍ഗ്ഗത്തിലുളള 200-ല്‍ അധികം വെളുത്ത കാണ്ടാ മൃഗങ്ങളെ ട്രാക്ക് ചെയ്തതിനുശേഷമാണ് മാര്‍ന്യൂയെക്കും സംഘവും അവരുടെ വിസര്‍ജ്ജ്യങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തത്. അവരുടെ ചാമ്പല്‍കൂനയില്‍ സന്ദര്‍ശനം നടത്തി അവിടെ വിസര്‍ജ്ജനം നടത്തുന്ന കാണ്ടാമൃഗങ്ങളുടെ വിസര്‍ജ്ജ്യം മാത്രമാണ് അവര്‍ എടുത്തിരുന്നത് എന്നതിനാല്‍ ഓരോ വിസര്‍ജ്ജ്യവും ഏത് മൃഗത്തിന്റേതാണെന്ന് അവര്‍ക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
അവയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും വിവിധ പ്രായത്തിലും ലിംഗത്തിലുമുള്ള മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളിലുണ്ടായിരുന്ന രാസവസ്തുക്കള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നാണ് കണ്ടത്. കാണ്ടാമൃഗ കുഞ്ഞുങ്ങള്‍, പുരുഷ കാണ്ടാമൃഗം, ഉത്തേജിതയായ പെണ്‍മൃഗം എന്നിങ്ങനെ വിവിധ തരത്തിലുളളവരുടെ വിസര്‍ജ്ജ്യങ്ങളില്‍ കാണപ്പെട്ട രാസവസ്തുക്കള്‍ വ്യത്യസ്തപ്പെട്ടിരുന്നു.
പിന്നീട് പുല്ല്, ചെളി, സോഡ കലര്‍ത്തിയ മദ്യം എന്നിവ ചേര്‍ത്ത് ശാസ്ത്രജ്ഞര്‍ ഈ 3 വ്യത്യസ്ത ഗ്രൂപ്പുകളുടെ 'വ്യാജ വിസര്‍ജ്ജ്യം' ഉണ്ടാക്കി. ഈ വിസര്‍ജ്ജ്യങ്ങളെ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചിട്ട് അവയോട് പുരുഷ കാണ്ടാമൃഗങ്ങള്‍ പ്രതികരിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിച്ചു.
ഇണ ചേരലിന് ഒരുങ്ങിയിരിക്കുന്ന പെണ്‍ കാണ്ടാമൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളിലുള്ള അതേ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ വ്യാജ വിസര്‍ജ്ജ്യങ്ങളോട് ആണ്‍ മൃഗങ്ങള്‍ വളരെ അനുകൂലമായ രീതിയിലാണ് പ്രതികരിച്ചത്. അവ ആ വ്യാജ വിസര്‍ജ്ജ്യങ്ങളെ ആവര്‍ത്തിച്ച് മണത്തുനോക്കുകയും അവ വച്ചിരുന്ന മേഖലകളില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുകയും അവയ്ക്കുമേല്‍ വിസര്‍ജ്ജനം നടത്തുകയുമൊക്കെ ചെയ്തുവത്രേ. അവരുടെ വിസര്‍ജ്ജ്യങ്ങള്‍ നമുക്ക് മാലിന്യങ്ങളാണെങ്കിലും അവര്‍ക്കത് പ്രണയം പരത്തുന്ന മൊഴികളാണെന്നതാണ് സത്യം.
https://www.facebook.com/Malayalivartha