'ലെസോതൊ ലെജന്‍ഡ്' വജ്രത്തിന് ലേലത്തില്‍ ലഭിച്ചത് 40 മില്യണ്‍ ഡോളര്‍
ലോകത്തെ അഞ്ചാമത്തെ വലിയ വജ്രമായ 'ലെസോതൊ ലെജന്‍ഡ്' 40 മില്യണ്‍ ഡോളറിനു(259.39 കോടി രൂപ) ലേലത്തില്‍ വിറ്റു. രണ്ടു ഗോള്‍ഫ് ബോളുകളുടെ വലുപ്പമുണ്ട് 910 കാരറ്റ് ശുദ്ധമായ വജ്രത്തിന്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തിയാണ് ജെം ഡയമണ്ട്‌സ് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് വജ്രം വാങ്ങിയത്.
കഴിഞ്ഞ ജനുവരിയില്‍ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലെസോതൊയിലെ ലെറ്റ്‌സെഗ് ഖനിയില്‍ നിന്നാണ് വജ്രം കണ്ടെടുത്തത്. ഗുണമേന്മയുള്ള വജ്രത്തിനു പേരുകേട്ട ലെറ്റ്‌സെഗ് ഖനിയില് നിന്നുള്ള വജ്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഈ വര്‍ഷം മാത്രം 100 കാരറ്റിലധികം ശുദ്ധമായ ആറ് വജ്രങ്ങളാണ് ലെറ്റ്‌സെഗ് ഖനിയില്‍ നിന്ന് കണ്ടെടുത്തത്.
ലോകത്ത് ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റത് ലുകാരാ വജ്രമാണ്. 813 കാരറ്റ് വജ്രം 63 മില്ല്യണ്‍ ഡോളറിനാണ് ലേലത്തില്‍ വിറ്റത്.
https://www.facebook.com/Malayalivartha