പെനിസ് ( പുരുഷ ജനനേന്ദ്രിയം) കാണാന്‍ ഇവിടെയല്ല വരേണ്ടത്, അങ്ങോട്ടുള്ള വഴി പറഞ്ഞു തരാം!
ഐസ്ലാന്‍ഡില്‍ റെയ്കാജാവിക് എന്ന തെരുവ് ലോക പ്രശസ്തമാണ്. റെയ്കാജാവിക് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത് ആ തെരുവിലാണ്. അതു മാത്രമല്ല ഈ സ്ഥലത്തിന് പ്രസിദ്ധി നല്‍കുന്നത്. ഐസ് ലാന്‍ഡിക് ഫലോലോജിക്കല്‍ മ്യൂസിയവും അവിടെയാണ് പ്രവര്‍ത്തിക്കുന്നത് . ആയിരക്കണക്കിന് സഞ്ചാരികളാണ് വര്‍ഷം തോറും പ്രസ്തുത മ്യൂസിയം സന്ദര്‍ശിക്കുന്നത്. മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത് നൂറു കണക്കിന് പുരുഷ ജനനേന്ദ്രിയങ്ങളാണ്. സ്രാവുകള്‍, തിമിംഗലങ്ങള്‍ മറ്റ് സസ്തനികള്‍ എന്നിങ്ങനെയുള്ളവയുടെ കൂടാതെ ഒരു മനുഷ്യ ജനനേന്ദ്രിയവും അവിടെ കേടു കൂടാതെ സൂക്ഷിച്ചിട്ടുണ്ട്.
എന്നാല്‍ ഇതു കൊണ്ടൊക്കെ പ്രശ്‌നമുണ്ടായത് റെയ്കാജാവിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫീസിനാണ്. ഒരേ കെട്ടിടത്തിലാണ് ഇവ രണ്ടും പ്രവര്‍ത്തിച്ചിരുന്നത്. ഇതിനാല്‍ പെനിസ് മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നവര്‍ ആദ്യം എത്തിപ്പെടുന്നത് ഫിലിം ഫെസ്റ്റിവെല്‍ ഓഫീസിലാണ്. അവിടത്തെ സ്റ്റാഫാകട്ടെ ഇതാണോ പെനിസ് മ്യൂസിയം എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു പറഞ്ഞു മടുത്തു.
അതുകൊണ്ട് അവര്‍ ഇങ്ങനെ ഒരു ബോര്‍ഡ് എഴുതി വച്ചു; ഇത് അല്ല പെനിസ് മ്യൂസിയം. ലുഗാവെഗര്‍ തെരുവിന്റെ ഭാഗത്തേക്ക് തിരിച്ചു നടക്കുക. ഇടത്തേക്കു തിരിയുക ഒരു അറുപതടി നടന്നാല്‍ നിങ്ങള്‍ അന്വേഷിക്കുന്ന ഇടമാകും. ഈ കെട്ടിടത്തിന്റെ അതേ വശത്തു തന്നെയാണത്. നിങ്ങള്‍ക്കതു തെറ്റില്ല, അതിന്റെ ലോഗോയില്‍ ഒരു വലിയ പുരുഷാവയവം കാണിച്ചിട്ടുണ്ട്, എന്ന്!
കെട്ടിടത്തിന്റെ മുന്‍ വശത്തുള്ള രണ്ട് വാതിലുകളില്‍ കൂടിയാണ് സന്ദര്‍ശകര്‍ കയറുന്നത്. പടിക്കെട്ടുകള്‍ കയറി നേരെ മുകളിലെത്തുമ്പോള്‍ കാണുന്ന വാതിലിനരികിലുള്ള ഓഫീസായതുകൊണ്ട് എല്ലാവരും ഫിലിം ഫെസ്റ്റിവെല്‍ ഓഫീസിലേക്ക് കയറും. കയറിക്കഴിയുമ്പോഴാണ് എന്തോ പന്തികേട് തോന്നി, അവിടത്തെ സ്റ്റാഫിനോട് വിവരങ്ങള്‍ ആരായുന്നത്. മുമ്പ് പെനിസ് മ്യൂസിയം ഈ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു.
215 വ്യത്യസ്ത തരത്തിലുള്ള ജീവികളുടെ ജനനേന്ദ്രിയങ്ങളാണ് അവിടെ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. 2011 ഏപ്രിലില്‍ മരിച്ച പാള്‍ ആര്‍സണ്‍ സംഭാവന ചെയ്ത അദ്ദേഹത്തിന്റെ ജനനേന്ദ്രിയമാണ് അവിടെയുള്ള ഏക മനുഷ്യജനനേന്ദ്രിയം. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും അവയവം വേര്‍പെടുത്തുന്നത് ഉദ്ദേശിച്ച രീതിയില്‍ നടക്കാതിരുന്നതിനാല്‍ ലഭ്യമായ അവയവത്തിന് വേണ്ടത്ര 'ഗുണനിലവാരമില്ല'. തന്മൂലം അല്പം കൂടി യൗവ്വനാവസ്ഥയിലുള്ളതും വലുതും മെച്ചപ്പെട്ടതുമായ ഒരു മനുഷ്യ ജനനേന്ദ്രിയത്തിനായി തിരഞ്ഞു കൊണ്ടിരിക്കയാണ് മ്യൂസിയം അധികൃതര്‍.
https://www.facebook.com/Malayalivartha