യുവതി വൈരം കൊണ്ടിട്ടത് കുപ്പയില്‍; തിരിച്ചുകിട്ടാന്‍ തെരഞ്ഞത് 3 മണിക്കൂര്‍
വില കൂടിയ ഡയമണ്ട് ആഭരണങ്ങള്‍ യുവതി അബദ്ധത്തില്‍ കുപ്പയില്‍ തള്ളി.അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. 10 ലക്ഷം ഡോളര്‍ മൂല്യമുള്ള ആഭരണങ്ങളാണ് ഇത്. ഡയമണ്ടിന്റെ മൂന്ന് മോതിരങ്ങളും ഒരു ബ്രേസ്‌ലെറ്റുമാണ് യുവതി കുപ്പയില്‍ കൊണ്ടിട്ടത്. ഒടുവില്‍ ശുചീകരണ തൊഴിലാളികളുടെ മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷം ആഭരണങ്ങള്‍ കണ്ടെത്തി.
പത്ത് ടണ്ണോളം വരുന്ന മാലിന്യങ്ങള്‍ കുഴിച്ചുമൂടാനൊരുങ്ങുകയായിരുന്നു ശുചീകരണ തൊഴിലാളികള്‍. ഇതിനിടെയാണ് യുവതിയുടെ ഫോണ്‍ കോള്‍ വന്നത്.മാലിന്യം നിക്ഷേപിച്ചത് ഒരു കറുത്ത ബാഗിലായിരുന്നു എന്ന് മാത്രമാണ് യുവതി നല്‍കിയ അടയാളം. ഈ ഒരൊറ്റ അടയാളം വെച്ചാണ് ശുചീകരണ തൊഴിലാളികള്‍ പത്ത് ടണ്ണോളം വരുന്ന മാലിന്യങ്ങള്‍ പരിശോധിച്ചത്. ഒടുവില്‍ നീണ്ട മൂന്ന് മണിക്കൂര്‍ നേരത്തെ തിരച്ചില്‍ ഫലം കണ്ടു. ആഭരണങ്ങള്‍ അടങ്ങിയ കറുത്ത ബാഗ് തിരിച്ചുകിട്ടി.
ദൈവകൃപ കൊണ്ടാണ് മോതിരവും ബ്രേസ്‌ലെറ്റും തിരികെ കിട്ടിയതെന്ന് ശുചീകരണത്തൊഴിലാളികള്‍ പറഞ്ഞു. അത് നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്, തിരികെ കിട്ടിയതില്‍ സന്തോഷമെന്ന് യുവതിയും പറഞ്ഞു.
https://www.facebook.com/Malayalivartha