അമേരിക്കന്‍ മോളോസസ് വിഭാഗത്തിലുള്ളതാണ് ലോകത്തിലെ ഏറ്റലും വലിയ നായ്ക്കുട്ടി
82 കിലോ തൂക്കവും 1.8 മീറ്റര്‍ നീളവും ഉണ്ട് ഒന്‍പത് മാസം പ്രായമെത്തിയപ്പോഴേ അവന്. ലോകത്തിലെ ഏറ്റവും വലിയ നായയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഒരു ദിവസം 8 ബക്കറ്റ് തീറ്റ വേണം. എമോര്‍മസ് യൂപ്രേറ്റ്‌സ് എന്നാണ് നായ്ക്കുട്ടിയുടെ പേര്.
എന്നാല്‍ അവന്റെ വലിപ്പം കണ്ടിട്ട് അവന് പൂര്‍ണ വളര്‍ച്ചയെത്തിയെന്നാണ് പലരും കരുതുന്നതെന്ന് ഉടമസ്ഥന്‍ പറയുന്നു. എന്നാല്‍ അവന്‍ ഇനിയും വളരും.ലോകത്തെ ഏറ്റവും വലിയ നായയെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനും ശ്രമിക്കുന്നുണ്ട് ഇവര്‍.
അമേരിക്കന്‍ മോളോസസ് എന്ന വിഭാഗത്തിലാണ് ഈ നായ്ക്കുട്ടി പെടുന്നത്. 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മെസപൊട്ടോമിയന്‍ മോളോസസ് വിഭാഗത്തില്‍പ്പെടുന്ന ഭീമന്‍ പട്ടികളുടെ വംശത്തിനോട് സാമ്യമുണ്ട് ഈ നായ്ക്കുട്ടിക്കും.
നേരെ നിന്നാല്‍ മനുഷ്യന്റെയത്ര ഉയരമുണ്ട് ഈ നായ്ക്കുട്ടിക്ക്. കാലുകള്‍ക്കും നല്ല വീതിയുണ്ട്. 3.5 ലക്ഷത്തോളമാണ് ഈ നായ്ക്കുട്ടിയുടെ മാര്‍ക്കറ്റ് വില. നായയെ കണ്ടാല്‍ പെട്ടെന്ന് പേടി തോന്നുമെങ്കിലും സ്ത്രീകളോടും കുട്ടികളോടും നല്ല സ്‌നേഹമാണ് ഈ നായക്ക്.
https://www.facebook.com/Malayalivartha