എന്നെയൊന്നു മടിയിലിരുത്തുമോ ,പ്ലീസ് …!!; സ്ഥലം കാണാൻ വന്ന പെൺകുട്ടിയുടെ മടിയിൽ കിടന്നു കൊഞ്ചുന്ന ആനക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ആന കുട്ടിയാണെങ്കിലും കാണുന്ന രസമൊന്നും അടുത്ത് വരുമ്പോൾ തോന്നില്ല. പേടിയാണ് എല്ലാവര്ക്കും. പക്ഷെ ചില ആനക്കുട്ടികളുടെ സ്നേഹം കണ്ടാൽ മനസ് നിറയും.
തായ് ലാന്‍ഡിലാണ് സംഭവം. ചിയാങ്ങ് മൈ എന്ന സ്ഥലം കാണാന്‍ എത്തിയ വെസ്റ്റ് വിര്‍ജീനിയ സ്വദേശി ഹന്നാ ഫ്രെന്ച്ചിക്കിന്റെ അടുത്തേക്ക് ഓടിയെത്തിയ കുട്ടിയാന അവരുടെ മടിയിലേക്ക് വീണ് കൊഞ്ചുന്ന കാഴ്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
കൂട്ടുകാരിയുമൊത്ത് തറയില്‍ ഇരിക്കുന്ന ഹന്നയുടെ അടുത്തേക്ക് കുട്ടിയാന ഓടി വരുന്നതും, അടുത്ത് പരിചയമുള്ള ഒരാളെപ്പോലെ പെരുമാറുകയും, മടിയില്‍ കിടകാനും കൊഞ്ചാനും ഒക്കെ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഭാരം കാരണം ഇടയ്ക്ക് ഹന്നയുടെ പുറത്തു കൂടി വീഴുന്നുമുണ്ട് കുട്ടിയാന. വീഡിയോയില്‍ ഉടനീളം കുട്ടിയാനയുടെ പ്രവര്‍ത്തികള്‍ ആസ്വദിച്ചു ചിരിക്കുന്ന ഹന്നയേയും കാണാം.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha