തായ്‌ലാന്‍ഡ് സന്ദര്‍ശനത്തിനിടെ കുരങ്ങന്‍ മൂലം ടൂറിസ്റ്റിന്റെ മാനം പോയി!
ബ്രിട്ടനി ബോമാന്‍ സുഹൃത്തുക്കളോടൊപ്പം തായ്‌ലാന്‍ഡ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടെ വച്ച് ഒരു കുരങ്ങന്‍ മൂലം തനിക്ക് മാനഹാനി വരുമെന്ന് ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല. തായ്‌ലന്‍ഡിലെത്തുന്ന ടൂറിസ്റ്റൂകാരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ചിയാങ്മയി. അവിടെ കുരങ്ങന്‍മാരെ അടുത്തു കാണാന്‍ പറ്റുന്ന ഇടങ്ങളൊക്കെയുണ്ട്.
അമേരിക്കയിലെ ലോസാഞ്ചലസില്‍ നിന്നും എത്തിയ ബ്രിട്ടനി കുരങ്ങുകളുള്ള പ്രദേശത്തു കൂടെ ചുറ്റി നടക്കവേ ചങ്ങലച്ചരടിലുള്ള ഒരു കുരങ്ങന്‍ പെട്ടെന്ന് സൗഹൃദഭാവത്തിലടുത്തെത്തി. അവിടത്തെ കുരങ്ങന്മാര്‍ ആക്രമണകാരികളാണെന്ന മുന്നറിയിപ്പുകളൊന്നും സന്ദര്‍ശകര്‍ക്കു നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ കുരങ്ങന്‍ വളരെ അടുത്തെത്തിയപ്പോഴും ബ്രിട്ടനി ഓടി മാറാനൊന്നും ശ്രമിച്ചില്ല. അപ്പോഴാണ് അവന്‍ ബ്രിട്ടനിയുടെ ദേഹത്തേക്ക് ചാടിക്കയറിയത്.
അരക്കെട്ടില്‍ പിടിച്ചു തൂങ്ങി കിടന്ന അവന്‍ മുകളിലേയ്ക്ക് തൂങ്ങി പിടിച്ചു കയറാന്‍ ഒരു സപ്പോര്‍ട്ട് തിരയുകയായിരുന്നു. പിടിത്തം കിട്ടിയത് ബ്രിട്ടനിയുടെ ടോപ്പിലായിരുന്നു. മാറിനു മുകളിലൂടെ കടന്ന് കൈകളില്‍ ഇറുകി കിടക്കുന്ന തരം, കഴുത്തില്ലാത്ത ടോപ്പായിരുന്നു അവള്‍ ധരിച്ചിരുന്നത്. അതില്‍ തൂങ്ങി പിടിച്ചു കയറാന്‍ ശ്രമിക്കവേ ആ ഡ്രസ് താഴേക്ക് ഊരിപ്പോന്നു. കഴുത്ത് മുഴുവന്‍ തുറന്നു കൊണ്ടുള്ള തരം ഉടുപ്പിനുള്ളില്‍ മറ്റ് ഉള്‍ വസ്ത്രമൊന്നും ബ്രിട്ടനി ധരിച്ചിട്ടുണ്ടായിരുന്നില്ല. അവളുടെ മാറിടം ഏറെക്കുറെ കാമറയ്ക്കുമുമ്പില്‍ അനാവൃതമാകുകയും ചെയ്തു.
കുരങ്ങന്‍ ദേഹത്തേക്ക് ചാടിയപ്പോള്‍ യാതൊരു കൂസലുമില്ലാതെ നിന്ന ബ്രിട്ടനി അവന്റെ പിടിത്തത്തില്‍ ടോപ്പ് താഴേക്കൂര്‍ന്നു പോയതോടെ അബദ്ധമായല്ലോ എന്നോര്‍ത്ത് ടോപ്പ് മുകളിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചു കൊണ്ട് ചിരിക്കുകയായിരുന്നു. ഏതായാലും മുകളിലോട്ട് വലിഞ്ഞു കയറാനുള്ള 'പിടിവള്ളി' താഴേക്കൂര്‍ന്നു പോയതിനാല്‍ കുരങ്ങന്‍ പിന്നെ മുകളിലേക്ക് കയറാന്‍ ശ്രമിക്കാതെ തിരികെയിറങ്ങിപ്പോയി.
പെട്ടെന്ന് അവന്‍ ദേഹത്തേക്ക് ചാടിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒന്നമ്പരന്നെങ്കിലും ടോപ്പ് പിടിച്ച് താഴ്ത്തുമെന്ന് കരുതിയിരുന്നില്ലെന്നും അങ്ങനെ സംഭവിച്ചു കഴിഞ്ഞതോടെ ഞങ്ങള്‍ക്കാര്‍ക്കും ചിരിയടക്കാനായില്ലെന്നും ചിരിച്ച് ചിരിച്ച് എല്ലാവര്‍ക്കും കണ്ണീര്‍ വന്നുവെന്നും പറയുന്ന ബ്രിട്ടനി ഈ ദൃശ്യം ക്യാമറയിലായത് ഏന്തായാലും നന്നായി എന്നു തന്നെയാണ് പറയുന്നത്.
https://www.facebook.com/Malayalivartha