മകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് ഒരു ഡാഡിയോട് ഇന്റര്‍നെറ്റുകാര്‍, മകള്‍ തന്ന ലക്ഷണമനുസരിച്ച് ആ വീട് വാസയോഗ്യമല്ലെന്നും നെറ്റ്, ഡാഡി എന്തുചെയ്യണം?
അമേരിക്കയിലെ അലബാമയിലുള്ള മോണ്ട്‌ഗോമറി പ്രദേശത്തെ ഒരു വീട്ടില്‍ തന്റെ മകള്‍ക്ക് പ്രഭാതഭക്ഷണം കൊടുത്തു കൊണ്ടിരുന്ന ഡാഡി അവള്‍ ഭക്ഷണം കഴിക്കുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഒട്ടും 'നേരെ ചൊവ്വേ'യുള്ള ഭക്ഷണ രീതിയേ ആയിരുന്നില്ല ആ രണ്ടു വയസ്സുകാരി മകളുടേമകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് ഒരു ഡാഡിയോട് ഇന്റര്‍നെറ്റുകാര്‍, മകള്‍ തന്ന ലക്ഷണമനുസരിച്ച് ആ വീട് വാസയോഗ്യമല്ലെന്നും നെറ്റ്, ഡാഡി എന്തുചെയ്യണം?
അമേരിക്കയിലെ അലബാമയിലുള്ള മോണ്ട്‌ഗോമറി പ്രദേശത്തെ ഒരു വീട്ടില്‍ തന്റെ മകള്‍ക്ക് പ്രഭാതഭക്ഷണം കൊടുത്തു കൊണ്ടിരുന്ന ഡാഡി അവള്‍ ഭക്ഷണം കഴിക്കുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഒട്ടും 'നേരെ ചൊവ്വേ'യുള്ള ഭക്ഷണ രീതിയേ ആയിരുന്നില്ല ആ രണ്ടു വയസ്സുകാരി മകളുടേത.് അതുകൊണ്ട് തന്നെയാണ് അത് കാമറയില്‍ പകര്‍ത്തണമെന്ന് ആ അച്ഛന്‍ വിചാരിച്ചതും.
ബ്രഡില്‍ പുരട്ടി കൊടുത്ത പീനട്ട് ബട്ടര്‍ സ്വദോടെ നക്കിനക്കിതിന്നുന്നതിനിടെ എന്തൊക്കെയോ തനിയെ പറയുന്നുമുണ്ടായിരുന്നു രണ്ടു വയസ്സുകാരി മയ. അതുകണ്ട് ഡാഡി ചോദിച്ചു. എന്തൊക്കയാണ് നീ ചെയ്യുന്നത് എന്ന്! അവള്‍ ഡാഡിയെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം വീണ്ടും തന്റെ ചെയ്തികള്‍ തുടര്‍ന്നു കൊണ്ടിരുന്നു.
അതിനിടയില്‍ തല ചരിച്ച് ഇടതു വശത്തേക്കൊന്ന് നോക്കുന്നുമുണ്ട്. അപ്പോഴാണ് പെട്ടെന്ന് പരിചയമുള്ള ആരെയോ കണ്ടതു പോലുള്ള ഒരു ഭാവം അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടത്. പിന്നീട് അല്പനേരം ആ വശത്തേക്ക് തന്നെ നോക്കികൊണ്ടിരുന്ന് പരിചിതനായ ഒരാളോട് കാണിക്കുന്നതുപോലെ പുഞ്ചിരിച്ചു കൊണ്ട് മുഖം കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് പെട്ടെന്നാണ് ഭാവമാറ്റം ഉണ്ടാകുന്നത്. താന്‍ ഇരിക്കുന്ന കസേരയുടെ മറ്റേ അരികിലേക്ക് നീങ്ങിയിരിക്കാന്‍ ശ്രമിക്കുന്നു. പിന്നീട് ഡാഡിയോട് പറയുന്നു, അവിടെ 'ഉമ്മാക്കി'യുണ്ട് എന്ന്. ഡാഡി ഒരു ചെറുചിരിയോടെ അതു സമ്മതിച്ചു കൊടുക്കുന്നു. ങാ... അതു തന്നെ എനിക്കും അത് ഉമ്മാക്കിയാണെന്നു തോന്നുന്നു എന്ന്. തുടര്‍ന്ന് ആത്മഗതമെന്നോണം പറയുന്നു അതിന് അവിടെയൊന്നുമില്ലല്ലോ കാണാനെന്ന്.
ഈ വീഡിയോ നെറ്റില്‍ അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് വന്ന കമന്റുകളാണ്, വീട് മാറണോ എന്ന് ചിന്തിപ്പിച്ചത്. എന്തുകൊണ്ടാണ് റയന്‍(ഡാഡി) മകള്‍ നോക്കിയ വശത്തേക്ക് കാമറ തിരിക്കാത്തത് എന്ന് ചോദിച്ചവരുണ്ട്. കാമറ അങ്ങോട്ട് തിരിച്ചില്ലെങ്കിലും താന്‍ അങ്ങോട്ടേക്ക് നോക്കിയിരുന്നു എന്നും അവിടെ തന്റെ കണ്ണിനു മുമ്പില്‍ കാണാനാവുന്നതൊന്നും ഉണ്ടായിരുന്നില്ല എന്നും റയന്‍ മറുപടി നല്‍കി.
മകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ടെന്നും മകള്‍ അവിടെ ഒരു ആത്മാവിനെ കണ്ടുവെന്നും തന്മൂലം ഒന്നുകില്‍ വീട് മാറൂ അല്ലെങ്കില്‍ വീട് വെഞ്ചെരിക്കൂ എന്നാണ് ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉപദേശം. കൂടാതെ ഒരു കുഞ്ഞിന്റെ ചിരി പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ടെന്നും ഇന്റര്‍നെറ്റുകാര്‍ റയനോട് പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ജനലരികില്‍ ഇരുന്ന് ചില കിളികള്‍ ചിലയ്ക്കുന്നുണ്ടെന്നും അവയുടെ ഇണ ചേരലിന്റെ കാലമായിരിക്കും അതു കൊണ്ടാവാമെന്നും റയന്‍ മറുപടി നല്‍കിയെങ്കിലും കമന്റിട്ടവര്‍ക്കൊന്നും തൃപ്തിയായില്ല.
ഉമ്മാക്കി എന്നുള്ള വാക്കൊന്നും മാതാപിതാക്കള്‍ മയയോട് പറയാറില്ലെങ്കിലും അവളുടെ കസിന്‍ സഹോദരങ്ങളുമായി കളിയ്ക്കുന്നതിനിടെ അവര്‍ ഇടയ്ക്ക് ഈ വാക്ക് ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടെന്ന് റയന്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് മാലാഖമാരെ കാണാനാവുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ടല്ലോ, അതുപോലെ മറ്റ് ആത്മാക്കളേയും കാണാന്‍ കഴിയുന്നുണ്ടാവും എന്നാണ് മറ്റൊരാളുടെ അഭിപ്രായം
https://www.facebook.com/Malayalivartha