സ്റ്റാര്‍ബക്‌സിനോട് കാംപ്‌ബെല്ലിന് ഒരു അപേക്ഷയുണ്ട്...!
അമേരിക്കന്‍ കോഫി ഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്‌സ് അവരുടെ സേവനങ്ങള്‍ ഉപഭോക്തൃ സൗഹൃദമാക്കാന്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്യും. അതിലൊന്നാണ് കസ്റ്റമറിന് അവരുടെ കോഫി കപ്പില്‍ പേര് എഴുതി നല്‍കുന്നത്. കോഫി കൈപ്പറ്റുമ്പോള്‍ കപ്പില്‍ സ്വന്തം പേര് കാണുമ്പോള്‍ വെറുതെയൊരു സന്തോഷം ഉപഭോക്താവിന് തോന്നുകയും ചെയ്യും.
എന്നാല്‍ സ്റ്റാര്‍ബക്‌സിന്റെ ഈ രീതി കൊണ്ട് വലഞ്ഞിരിക്കുകയാണ്. സ്‌കോട്ടുലണ്ടുകാരനായ കാംബെല്‍ എന്ന യുവാവ്. ഓര്‍ഡര്‍ കൊടുത്തു കഴിയുമ്പോള്‍ തന്നോട് പേര് എന്താണെന്ന് ചോദിക്കുന്ന സ്റ്റാര്‍ബക്‌സ് സ്റ്റാഫിനോട് കാംബെല്‍ എന്നു വൃത്തിയായി പറഞ്ഞു കൊടുത്താലും അവര്‍ ആ പേര് മുഴുവനായി കപ്പില്‍ എഴുതില്ല . കാംബെല്ലിനെ ചുരുക്കി കാം എന്നേ എഴുതൂ.
അത് കാംബെല്ലങ് ക്ഷമിച്ചേനെ! പക്ഷെ പ്രശ്‌നം അതല്ല, എഴുതുമ്പോള്‍ നേരെ ചൊവ്വേ കാം (സിഎഎം) എന്ന് എഴുതുമോ അതും ചെയ്യില്ല. പകരം കാം എന്നതിലെ ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങള്‍ ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളും (കാപ്പിറ്റല്‍) ഇടയ്ക്ക് എഴുതേണ്ട 'എ' ,ധൃതിയില്‍ എഴുതിയപ്പോള്‍ ചെറിയ അക്ഷരമായിപ്പോയി എന്ന വ്യാജേന, എ എന്ന രീതിയിലുമല്ല യു എന്ന രീതിയിലുമല്ലാത്ത വിധത്തില്‍ എഴുതിച്ചേര്‍ക്കും.
അതേ കുറിച്ചാണ് കാംബെല്‍, സ്റ്റാര്‍ബക്‌സിനോട് ട്വിറ്ററിലൂടെ പരാതി അറിയിച്ചത്. സിയുഎം എന്ന് എഴുതിയ കപ്പില്‍ നിന്നും കോഫി വലിച്ചു കുടിച്ചു കൊണ്ട് റോഡിലൂടെ നടക്കുന്ന കാര്യം ചിന്തിക്കാനേ വയ്യത്രേ. അതു കൊണ്ട് സ്റ്റാര്‍ബക്‌സുകാര്‍ തങ്ങളുടെ സ്റ്റാഫിന് എ എന്ന അക്ഷരവും ഇംഗ്ലീഷ് വലിയക്ഷരം എഴുതുവാന്‍ പരിശീലനം നല്‍കുമോ എന്നാണ് ചോദിച്ചിരിക്കുന്നത്.
കാം എന്നത് കും ആകുന്നത് ഇത്ര വലിയ പ്രശ്‌നമാകുന്നതെങ്ങനെയെന്നോ? നാടന്‍ ഭാഷയില്‍ അല്പം അശ്ലീമാകുന്ന ആ പദത്തിന് ശുക്ലം എന്നാണര്‍ത്ഥം. കും എന്ന് എഴുതിയ കപ്പിനുള്ളില്‍ നിന്നും അതിനുള്ളിലെ ദ്രാവകം വലിച്ചു കുടിച്ച് കൊണ്ട് തെരുവിലിറങ്ങി നടക്കാന്‍ വയ്യ എന്ന് കാംബെല്‍ പറയുന്നതില്‍ അല്‍പം കാര്യമുണ്ട് അല്ലേ?
https://www.facebook.com/Malayalivartha