വളര്‍ത്തുനായ്ക്കള്‍, ഇന്ത്യ ചുറ്റാന്‍ ദിവ്യയ്ക്ക് കൂട്ട്
യാത്ര പോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കൂടെക്കൂട്ടാന്‍ കഴിയാതെ വിഷമിക്കുന്ന നിരവധി മൃഗസ്നേഹികള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ താന്‍ എവിടെപ്പോയാലും തന്റെ വളര്‍ത്തുനായ്ക്കളെയും കൂടെക്കൂട്ടുന്ന ഒരു സഞ്ചാരപ്രിയ ഡല്‍ഹിയിലുണ്ട്. പേര് ദിവ്യ ദുഗാര്‍. ദിവ്യ എവിടേക്കു യാത്രചെയ്താലും വളര്‍ത്തുനായ്ക്കളും ഒപ്പം കാണും.
ഫ്രീലാന്‍സ് ജേണലിസ്റ്റായ ദിവ്യക്ക് തെരുവില്‍ നിന്നു ലഭിച്ചതാണ് ഈ നായകളെ. ടൈഗ്രസ്, പോണ്ടി, മാര്‍ക്കോപോളോ എന്നിങ്ങനെ മൂന്നു നായ്ക്കളായിരുന്നു ദിവ്യയുടെ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നത്. ഇതില്‍ പോണ്ടി കഴിഞ്ഞ വര്‍ഷം ചത്തു. നായ്ക്കളെ കൂട്ടി ഇന്ത്യ മുഴുവന്‍ കറങ്ങുന്നതിനൊപ്പം തെരുവുനായ്ക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദിവ്യയും ഭര്‍ത്താവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
നായ്ക്കളെ കൂട്ടി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടല്ലേ എന്നു ചോദിച്ചാല്‍ ലോകത്തില്‍ ഒട്ടും മൃഗസൗഹൃദമല്ലാത്ത രാജ്യം ഇന്ത്യയാണെന്നേ ദിവ്യ പറയൂ. നായ്ക്കളെ കാണുമ്പോള്‍ ഇവിടെ ജനങ്ങള്‍ക്ക് പുച്ഛമാണ്. വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ പോലും കഴിഞ്ഞില്ല. ഇവിടെയാണ് ഇന്ത്യന്‍ റെയില്‍വേ സഹായിച്ചത്. നായ്ക്കളെ യാത്രയില്‍ ഒപ്പം കൂട്ടാന്‍ റെയില്‍വേ അധികൃതര്‍ അനുവദിച്ചു. മാര്്ക്കോപോളോയ്ക്കും ടൈഗ്രസിനും ട്രെയിന്‍ യാത്രയോട് വളരെ താത്പര്യമാണെന്നു ദിവ്യ പറയുന്നു. ജനലരികില്‍ ഇരുന്ന് കാഴ്ചകള്‍ കാണുകയാണ് ഇരുവരുടേയും യാത്രയിലെ പ്രധാന വിനോദം.
https://www.facebook.com/Malayalivartha