ഒന്ന് പരീക്ഷിച്ചുനോക്കൂ...ഇതുപോലെ സുന്ദരിയാകാം!
ഇന്ന വ്ളാഡിമിസ്കിയയ്ക്ക് വയസ് മുപ്പത്തിരണ്ടായി. പക്ഷേ, കണ്ടാല്‍ ഇരുപതിനപ്പുറം പറയില്ല കേട്ടോ. തൈക്കിളവിയായിട്ടും യുവത്വം തുളുമ്പുന്നതിനു പിന്നിലെ രഹസ്യം അറിയുമ്പോള്‍ വാപൊളിക്കരുത്. ഉടുതുണിയില്ലാതെ മഞ്ഞിനിടയിലൂടെ ജോഗിംഗ്. തീര്‍ന്നില്ല; അതേ വേഷത്തില്‍ തണുത്തുറഞ്ഞ നദിയിലെ വെള്ളത്തില്‍ ഒരു മുങ്ങിക്കുളി.
നിപ്പര്‍ നദിക്കരയിലാണ് ഉക്രൈന്‍കാരി ഇന്നയുടെ പതിവു കലാപരിപാടികള്‍. യൂറോപ്പിലെ തന്നെ ഏറ്റവും തണുപ്പേറിയ നദികളിലൊന്നാണിത്. അതിരാവിലെയാണ് ഇന്ന ഇവിടെയെത്തുന്നത്. മൈനസ് ഒന്‍പതു ഡിഗ്രിയാണ് മിക്കവാറും ഇവിടത്തെ താപനില. വന്നയുടന്‍ ഉടുവസ്ത്രങ്ങള്‍ ഊരിഞ്ഞെറിഞ്ഞ് ഒരു മണിക്കൂറോളം ജോഗിംഗ്. നല്ല വേഗത്തിലാണ് ഓട്ടം. എങ്കിലേ ശരീരത്തിന് കൂടുതല്‍ ആയാസം ലഭിക്കൂ എന്നാണ് ഇന്ന പറയുന്നത്. ജോഗിംഗ് കഴിഞ്ഞാലുടന്‍ നദിയിലേക്ക് ഒറ്റച്ചാട്ടം. പിന്നെ പതിനഞ്ചുമിനിട്ടോളം മുങ്ങിക്കുളിക്കും. എല്ലാം കഴിയുമ്പോള്‍ പുതിയൊരാളാവുമത്രേ.
ഒന്‍പതു വര്‍ഷമായി ഈ പതിവു തുടരുകയാണ്. സൗന്ദര്യം നാള്‍ക്കുനാള്‍ കൂടിവരുന്നതിന്റെ രഹസ്യം ഇതല്ലാതെ മറ്റൊന്നില്ല എന്നാണ് അവര്‍ പറയുന്നത്. അപൂര്‍വം ദിവസങ്ങളില്‍ മാത്രമാണ് വ്യായാമം ഒഴിവാക്കുന്നത്. തണുത്തുറഞ്ഞ പ്രദേശമായതിനാല്‍ ഞരമ്പുരോഗികളെ അധികം പേടിക്കേണ്ട. ഇന്നിന്റെ വ്യായാമത്തെക്കുറിച്ച് കേട്ടറിഞ്ഞ ചെക് ഫോട്ടോഗ്രാഫറാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടത്. അവിശ്വസനീയം എന്നാണ് ചിത്രങ്ങള്‍ കണ്ട ഭൂരിപക്ഷത്തിന്റെയും കമന്റ്. കൂടുതല്‍ പേര് ഈ രീതി പരീക്ഷിച്ചാല്‍ തന്റെ സ്വസ്ഥത പോകുമോ എന്ന പേടി ഇന്നിനുണ്ട്.
https://www.facebook.com/Malayalivartha