പ്രകൃതിയുടെ കൈയക്ഷരമാണ് അത്!
കുറച്ചു മാസങ്ങള്‍ക്കുമുമ്പാണ് വടിവൊത്ത കൈയക്ഷരത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ആ കൈയക്ഷരത്തിന്റെ ഉടമ ആരാണെന്ന് എല്ലാവരും അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു.
നേപ്പാള്‍ സ്വദേശിനിയായ പ്രകൃതി മല്ല എന്ന 13 വയസുകാരിയുടേതാണ് ആ കൈയക്ഷരം. പ്രകൃതിയുടെ കൈയക്ഷരത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു ബന്ധുവാണ് പോസ്റ്റ് ചെയ്തത്. പെട്ടെന്ന് തന്നെ പ്രകൃതി താരമായി മാറി.
കംപ്യൂട്ടറിന്റെ അക്ഷരവടിവിനെപ്പോലും തോല്‍പ്പിക്കും ഈ എട്ടാംക്ലാസുകാരിയുടെ വടിവൊത്ത എഴുത്ത്. അക്ഷരങ്ങള്‍ തമ്മിലുള്ള അകലം പോലും കിറുകൃത്യം. അതാണ് പ്രകൃതിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. കൈയെഴുത്ത് ശാസ്ത്രത്തിന്റെ പുതിയ തലങ്ങളാണ് ഇവള് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഫെയ്സ്ബുക്കിലും വൈറലാണ് ഈ അക്ഷരങ്ങള്‍.
സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് പ്രകൃതി മല്ല. മികച്ച കൈയക്ഷരത്തിന് നേപ്പാളി പട്ടാളത്തില്‍ നിന്നും പുരസ്കാരം ലഭിച്ചിട്ടുണ്ട് . നേപ്പാളില്‍ മികച്ച കൈയെഴുത്തായി തിരഞ്ഞെടുത്തിരിക്കുന്നതും പ്രകൃതിയുടേത് തന്നെ. മൈക്രോസോഫ്റ്റ് വേര്‍ഡിനെ പോലും തോല്പ്പിച്ചവളാണ് പ്രകൃതിയെന്നാണ് ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളിലെ സംസാരം.
https://www.facebook.com/Malayalivartha