അന്താരാഷ്ട്ര സന്തോഷ ദിനം വ്യത്യസ്തമായി ആഘോഷിച്ച് ദുബൈ
ഇന്നലെ മാര്‍ച്ച് 20-ാം തീയതി ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ അന്ന് അന്താരാഷ്ട്ര സന്തോഷ ദിനമാണെന്ന് പെട്ടെന്ന് ഓര്‍ത്തു. അന്ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയവരുടെ പാസ്‌പോര്‍ട്ടുകളില്‍ ചിരിക്കുന്ന മുഖം പതിഞ്ഞു. പാസ്‌പോര്‍ട്ടിലെ സ്റ്റാംപില്‍ ചിരിമുദ്രയ്‌ക്കൊപ്പം ' യുഎഇയിലേക്കു സ്വാഗതം' എന്ന വാചകവും സന്ദര്‍ശകരെ വരവേറ്റു.
അതോടൊപ്പം ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ നൂറു യാത്രക്കാര്‍ക്ക് സൗജന്യ ടാക്‌സിയാത്രയ്ക്കും അവസരം ലഭിച്ചു. സന്തോഷദിനത്തോടനുബന്ധിച്ചു യുഎഇയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറിയത്. ഒട്ടും പ്രതീക്ഷിക്കാതെ കൈനിറയെ സമ്മാനങ്ങള്‍ കിട്ടിയപ്പോള്‍ മെട്രോ യാത്രക്കാരുടെ മുഖത്തും ചിരിവിടര്‍ന്നു. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ബുര്‍ജ്മാന്‍, യൂണിയന്‍ സ്‌ക്വയര്‍, അല്‍ റാസ്, റാഷിദിയ, ദുബൈ മാള്‍, ജെഎല്‍ടി, ജാഫ് ലിയ തുടങ്ങിയ സ്‌റ്റേഷനുകളില്‍ ചിരിമുദ്രകള്‍ പതിച്ച ബസുകളും ടാക്‌സികളും യാത്രക്കാരെ വരവേറ്റു.
ഗ്ലോബല്‍ വില്ലേജ്, ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്, ലേമര്‍ തുടങ്ങിയ ഉല്ലാസകേന്ദ്രങ്ങിലേക്കു പോകാന്‍ ഹാപ്പിനെസ് ബസ്, ഹത്ത ഡാമില്‍ വഞ്ചിയാത്ര, മെട്രോ, ട്രാം, ബസ് സ്‌റ്റേഷനുകളില്‍ നിശ്ചിത എണ്ണം നോല്‍ കാര്‍ഡുകളുടെയും മറ്റു സമ്മാനങ്ങളുടെയും വിതരണം എന്നിവയും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha