ഒരു പുറം തോടിനുള്ളില്‍ രണ്ടു പാമ്പുകള്‍...? ഒരു ശരീരം, രണ്ടു തല, രണ്ടു ഹൃദയം...പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി!
ഫ്‌ളോറിഡയില്‍ കണ്ടെത്തിയ ഇരട്ടത്തലയുള്ള പാമ്പിനെ കുറിച്ച് ഡോക്ടര്‍മാര്‍ക്കും കൗതുകം അവസാനിക്കുന്നില്ല. രണ്ടാഴ്ച പ്രായമായിരുന്നു പാമ്പു പിടുത്തക്കാരുടെ അടുത്ത് പാമ്പ് എത്തിയപ്പോള്‍. ശാസ്ത്രത്തില്‍ തന്നെ അപൂര്‍വ്വമാണ് രണ്ടു തലയുള്ള പാമ്പ് എന്നു ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇതിനെ വിശദമായി പരിശോധിച്ച ഡോക്ടര്‍മാര്‍ യഥാര്‍ഥത്തില്‍ അമ്പരന്നുപോയി. വിശദമായി പരിശോധിച്ചപ്പോള്‍ ഈ പാമ്പിനു രണ്ടു ഹൃദങ്ങള്‍ ഉണ്ട് എന്നു മനസിലായി.
രണ്ടു ഹൃദയയത്തിലും വ്യത്യസ്ഥമായ രക്ത ചംക്രമണ വ്യവസഥയും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുറം പാളിക്കുള്ളില്‍ രണ്ടു പാമ്പുകള്‍ ചേര്‍ന്നിരിക്കുന്നതാകാം എന്നാണു ഡോക്ടര്‍മാരുടെ ഏറ്റവും ഒടുവിലത്തെ നിഗമനം. എന്നാല്‍ വൃക്കയടക്കമുള്ള അവയവങ്ങള്‍ ഇവര്‍ക്ക് ഒന്നാണ്. ഈ പാമ്പുകള്‍ക്കു വലിയ ആയുസ് ഉണ്ടാവില്ല എന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ആന്തരീക അവയവങ്ങളുടെ തകരാറോ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷമോ മൂലം ഇവയ്ക്കു ജീവന്‍ നഷ്ടമാകും. എന്നാല്‍ കഴിഞ്ഞ ദിവസം ഇവയ്ക്ക് ഒരു എലിയെ ഭക്ഷണമായി നല്‍കിയപ്പോര്‍ ഒരു പാമ്പ് അതിനെ പിടികൂടി കഴിച്ചെന്നും ഈ സമയം മറ്റെ തല പ്രശ്‌നമുണ്ടാക്കാതെ അനങ്ങനെ നിന്നു എന്നതും ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തുന്നു. നിലവില്‍ ഫ്ളോറിഡയിലെ ഒരു മൃഗശാലയില്‍ നിരീക്ഷണത്തിലാണ് ഈ ഇരട്ടചങ്കന്‍!
https://www.facebook.com/Malayalivartha