അയ്യേ... ഹാര്‍വാര്‍ഡ് പറ്റിച്ചേ...!
2016-ലാണ് ടിമ്മിതിക്ക് എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രം അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. 2017 മേയ് ആയുപ്പോഴേക്കും ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങി. 40,500 ഓളം ഫോളേവേഴ്‌സുണ്ട് ട്വിറ്ററില്‍. ടിമ്മി ദ ബാര്‍ബി യുടെ ചൂടന്‍ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളുമായി.
ആണല്ല...പെണ്ണല്ല...അടിപൊളിവേഷം എന്ന തരത്തിലുള്ള അവന്റെ മട്ടും ഭാവവും, അക്കൗണ്ടിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നതു പോലെ അവന്റെ തടിച്ച വയറും അരക്കെട്ടും ആരാധകരെ ഹര്‍ഷ പുളകിതരാക്കി. അവന്റെ ചിത്രങ്ങളോടൊപ്പം വീഡിയോകളും അതിലെ അവന്റെ അതിരു കടന്ന തമാശകളും ഒക്കെ ചിലപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അവന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പലതവണ ഡിസേബിള്‍ ആക്കുകയും ചെയ്തിട്ടുണ്ട്.
ടിമ്മി തിക്ക് ആണാണോ പെണ്ണാണോ, അവളുടെ ലൈംഗിക താത്പര്യം എങ്ങനെയാണ്, അവന്‍ ഹോമോ സെക്ഷ്യലാണോ ട്രാന്‍സ് ജെന്‍ഡറാണോ എന്നു തുടങ്ങി പലതരം അഭ്യൂഹങ്ങളും സംവാദങ്ങളുമായി അക്കൗണ്ട് മുന്നേറികൊണ്ടിരുന്നു.
അങ്ങനെയിരിക്കുമ്പോഴതാ കഴിഞ്ഞ ശനിയാഴ്ച ഒരു അപ്‌ഡേറ്റ് പ്രത്യക്ഷപ്പെട്ടു. ഗുഡ് ഈവനിംഗ് പറഞ്ഞു കൊണ്ട് തുടങ്ങിയ ട്വീറ്റ് തുടര്‍ന്ന് ഇങ്ങനെ പറയുന്നു;
ടമ്മി തിക്ക് എന്നത് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി 24 മാസത്തേക്ക് നടത്തിയ ഒരു സോഷ്യോളജിക്കല്‍ പഠനത്തിനു വേണ്ടി ഉണ്ടാക്കിയ അക്കൗണ്ടാണെന്നും ഇപ്പോള്‍ പഠനം പൂര്‍ത്തിയായി എന്നും തന്മൂലം അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്നുമാണ് അറിയിപ്പ്. എന്തായാലും അക്കൗണ്ട് പൂട്ടി പോകുന്നതിനു മുമ്പ് അതു വരെ സഹകരിച്ചവരോട്, അവരുടെ വിലപ്പെട്ട സമയം നല്‍കിയതിനുള്ള നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്.
അതിനുശേഷം ടമ്മി പ്രതികരിച്ചിട്ടില്ല. ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. അതേസമയം ഹാര്‍വാര്‍ഡിലെ ഒരു സോഷ്യോളജി പ്രൊഫസര്‍ പറയുന്നത് അത്തരമെന്തെങ്കിലും പഠനം ഹാര്‍വാര്‍ഡില്‍ നടക്കുന്നതായി തനിക്കറിയില്ലെന്നാണ്. ഏതായാലും 40,000ത്തോളം വരുന്ന ആരാധകര്‍ ആകെ നിരാശരാണ്.
കലികയറിയ അവര്‍ പലതരം കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നത്. എന്നാണ് പഠനഫലം പുറത്തു വരുന്നത്, എന്താണ് കണ്ടെത്തിയത്, ഞങ്ങള്‍ ടമ്മി തിക്കിനെ അര്‍ഹിച്ചിരുന്നില്ലേ അതു കൊണ്ടാണോ മാറ്റിയത് എന്നിങ്ങനെ വിലപിച്ചു കൊണ്ടേയിരിക്കുന്നു ആരാധകവൃന്ദം!
https://www.facebook.com/Malayalivartha