തലോടിയാല്‍ മരണം സമ്മാനിക്കും ഈ പക്ഷി!
കറുപ്പും ഗോള്‍ഡന്‍ ഓറഞ്ച് നിറവും കലര്‍ന്ന കൊച്ചു സുന്ദരന്‍. കണ്ടാല്‍ ആര്‍ക്കും ഒന്നുതലോടാന്‍ തോന്നിപ്പോകും ഈ പക്ഷിയെകണ്ടാല്‍. പക്ഷേ തലോടിയാല്‍ ആ ആള്‍ അപ്പോള്‍ത്തന്നെ മരിക്കും. ഹൂഡഡ് പിറ്റോ ഹോയ് എന്ന ഇത്തിരിക്കുഞ്ഞന്‍ പക്ഷിയാണ് മരണം വിതയ്ക്കുന്നത്.
ആസ്‌ട്രേലിയന്‍ വന്‍കരയിലെ ന്യൂഗിനിയ ദ്വീപിലാണ് ഇവയെ കൂടുതല്‍ കാണുന്നത്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഒരു വിഭാഗം കൂടിയാണിവ. വിഷം കുത്തിവച്ചാണ് കക്ഷി തലോടലുകാരെ മരണത്തിലേക്കയക്കുന്നത്. തലയിലും തൂവലിന് പുറത്തും തടവുമ്പോള്‍ തടവുന്നയാളിന്റെ കൈകളിലേക്ക് ബാട്രാച്ചോ ടോക്‌സിന്‍ എന്നൊരു തരം മാരക വിഷം കുത്തിവയ്ക്കപ്പെടും. അയാള്‍ ഉടന്‍തന്നെ മരിച്ചുവീഴുകയും ചെയ്യും.
പ്രത്യേകമായ ഭക്ഷണരീതികള്‍ കൊണ്ടാണ് ഇവയുടെ ശരീരത്തില്‍ മാരകവിഷം ഉദ്പാദിപ്പിക്കപ്പെടുന്നതെന്നാണ് ശാസ്ത്രലോകം വിശദീകരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പഞ്ചപാവത്താനാണ് കക്ഷി. ആരെയും അങ്ങോട്ട് ചെന്ന് ഉപദ്രവിക്കില്ല.
https://www.facebook.com/Malayalivartha