മൂന്ന് കാലുമായി ജനിച്ച കുഞ്ഞിന്റെ മൂന്നാമത്തെ കാല്‍ വിജയകരമായി നീക്കംചെയ്തു
ചൈനയിലെ ഈ കുഞ്ഞ് ജനിച്ചത് മൂന്ന് കാലുമായിട്ടാണ്. പതിനൊന്ന് മാസം ഈ കുഞ്ഞ് ജീവിച്ചതും ഈ മൂന്ന് കാലുമായിട്ടാണ്. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ മൂന്നാമത്തെ കാല് നീക്കം ചെയ്തു.
പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ ശസ്ത്രക്രിയയിലൂടെയാണ് മൂന്നാമത്തെ കാല് നീക്കം ചെയ്തത്. മൂന്ന് കാലുമായിട്ടാണ് കുഞ്ഞ് ജനിച്ചതെങ്കിലും മൂന്നാമത്തെ കാല്‍ കുഞ്ഞിന്റെ പാരസിറ്റിക് ഇരട്ടയുടേതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇരട്ട കുഞ്ഞുങ്ങള്‍ ശരിയായി വിഭജിച്ചു മാറാത്തപ്പോഴാണ് ഈ പ്രതിഭാസം കാണുന്നത്. പത്ത് ലക്ഷം പേരില്‍ ഒരു കുഞ്ഞിന് മാത്രമാണ് ഈ അവസ്ഥ വരാറുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതുകൂടാതെ ഈ കുഞ്ഞിന്റെ വലതുകാല്‍പ്പാദം കൈപ്പത്തി പോലെയാണ് വികസിച്ചിരുന്നത്.
പ്രവര്‍ത്തനമില്ലാത്ത നടുവിലെ കാല്‍ മുറിച്ചുനീക്കുന്നതിനൊപ്പം അതിലെ പാദം വലതുകാലിലെ കാല്‍പ്പാദമാക്കി തുന്നിച്ചേര്‍ക്കുകയും ചെയ്തു. കുട്ടിയുടെ വൃഷണങ്ങളിലൊന്ന് വയറിനുള്ളിലായാണ് കാണപ്പെട്ടിരുന്നത്. ഈ ശസ്ത്രക്രിയയൊടൊപ്പം അതിനെ വൃഷണസഞ്ചിയിലേക്ക് മാറ്റുകയും ചെയ്തു. എന്തായാലും ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും കുഞ്ഞിന്റെ മാതാപിതാക്കളും.
കുഞ്ഞ് ജനിച്ചപ്പം മുതല്‍ ഇവര്‍ നിരവധി ആശുപത്രികളില്‍ കുഞ്ഞിനെ കൊണ്ടുപോയി ഒടുവിലാണ് ഷാങ്ഹായ് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കില്‍ എത്തിയത്. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അമ്മ കൃത്യമായ ചെക്കപ്പുകള്‍ നടത്താതിരുന്നതിനാലാണ് കുഞ്ഞിന്റെ ഈ വൈകല്യം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയത്.
https://www.facebook.com/Malayalivartha