രണ്ടു വയസ്സുകാരൻ മകനെയും നെഞ്ചോടു ചേർത്ത് 60 അടി താഴ്ചയിലേക്ക് അച്ഛൻ ചാടി ! ; ദൃശ്യങ്ങൾ വൈറലായതോടെ യുവാവിന് വിമർശനങ്ങളുടെ പെരുമഴ
സാഹസിക പ്രകടനങ്ങൾ നടത്തി മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ " ബന്‍ജ് ജംപിങ് " എന്ന സാഹസിക പ്രകടനം നടത്താന്‍ ഒരൽപം ധൈര്യം കൂടുതൽ വേണം. എന്നാൽ ആരെയും ഭയപ്പെടുത്തുന്ന രീതിയിലുള്ള പ്രകടനം നടത്തിയിരിക്കുകയാണ് യുവാവും തന്റെ രണ്ടു വയസ്സുകാരൻ മകനും.
60 അടി താഴ്ചയിലേക്കായിരുന്നു മലേഷ്യക്കാരനായ മൊഹദ് റദാ റോസ്ലന്‍ എന്ന യുവാവിന്റെയും മകന്റെയും ' ബന്‍ജ് ജംപിങ് ' നടന്നത്. 200 അടി താഴ്ചയുള്ള ബ്രിഡ്ജിൽ നിന്നും കൈവിട്ടാല്‍ പൊടിപോലും കിട്ടില്ല. രണ്ടു വയസ്സുകാരൻ മകനെയുമെടുത്ത് പിന്നോട്ടേക്കാണ് യുവാവ് ' ബന്‍ജ് ജംപിങ് ' നടത്തിയെന്നതാണ് അത്ഭുതമായി തോന്നുന്നത്.
ഇത്തരത്തിലൊരു പ്രകടനം ഇതാദ്യമായാണെന്നാണ് ' ബന്‍ജ് ജംപിങ് ' ഓപ്പറേറ്റര്‍ പറയുന്നത്. പ്രകടനം അപകടമായതുകൊണ്ടു തന്നെ മുൻ കരുതലുകൾ എടുത്തിരുന്നതായും ഓപ്പറേറ്റര്‍ പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള സാഹസികം അപകടകരവും നിയമവിരുദ്ധമാണെന്നും മറ്റൊരു രക്ഷിതാവും ഈ സാഹസം അനുകരിക്കരുതെന്നും ഓപ്പറേറ്റര്‍ കൂട്ടിച്ചേർക്കുന്നു.
സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍, കുട്ടിയുടെ ജീവിതം വെച്ചാണ് ഈ യുവാവ് കളിച്ചതെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha