6 കാലുകളും രണ്ട് പിന്‍ഭാഗങ്ങളുമുള്ള പശുക്കുട്ടി!
ചൈനയിലെ ചോംഗിങ് പട്ടണത്തില്‍ ജനിച്ച ഒരു പശുവിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധ നേടുന്നു. അതിന് ആറുകാലുകളുണ്ട്. അതിന്റെ വയറിന്റെ അടിഭാഗത്തു നിന്നും താഴേക്ക് വളര്‍ന്നിറങ്ങിയിരിക്കുന്ന ഒരു പിന്‍ഭാഗവുമുണ്ട്. ആ ഭാഗത്തുനിന്നുമാണ് രണ്ടു കാലുകള്‍ വളര്‍ന്നിരിക്കുന്നത്. അങ്ങനെ ആ പശുക്കുട്ടിയുടെ ശരീരത്തില്‍ മൊത്തം ആറ് കാലുകളും രണ്ട് പിന്‍ഭാഗങ്ങളുമാണുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ച് 10 നാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്.
15 കിലോ തൂക്കമുള്ള പശുക്കുട്ടി മറ്റു രീതിയില്‍ ആരോഗ്യവതിയാണ്. കൂടുതലുണ്ടായ രണ്ടു കാലുകളും സാധാരണ രീതിയിലുള്ള 4 കാലുകളും തമ്മിലുളള പ്രവര്‍ത്തനത്തില്‍ ഒത്തിണക്കം വരാത്തതിനാല്‍ നടക്കുന്നതിന് അല്പം ബുദ്ധിമുട്ടുണ്ടെന്നേയുള്ളൂ. ഇപ്പോള്‍ ഈ പശുക്കുട്ടി അവിടത്തെ കൗതുക കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ്. അതിനടുത്ത പ്രദേശങ്ങളില്‍ നിന്നൊക്കെ ആളുകള്‍ അതിനെ കാണുവാനും അതിനോടൊപ്പം നിന്ന് ചിത്രമെടുക്കുവാനുമൊക്കെയായി എത്തുന്നുണ്ട്.
സാങ് ഗോങ്‌സുവാന്‍ എന്ന കര്‍ഷകന്റേതാണ് ഈ പശുക്കിടാവ് . ഈ കിടാവിന്റെ അമ്മപ്പശുവിനെ അഞ്ചുവര്‍ഷം കൊണ്ട് വളര്‍ത്തുകയാണ് താനെന്നും അത് നാലു തവണ പ്രസവിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു ആ നാലു പ്രസവങ്ങളിലും അസാധാരണമായ യാതൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന് അയാള്‍ അത്ഭുതപ്പെടുന്നു.
തന്റെയൊരു സുഹൃത്താണ് പശുക്കുട്ടിയുടെ പടമെടുത്ത് ഫെയ്‌സ് ബുക്കിലിട്ടത്. അതോടെ കാമറകളുടെയും ചാനലുകാരുടെയും ബഹളമായി തന്റെ വീടിനു മുന്നിലെന്ന് സാങ് പറയുന്നു. ഈ ആളും ബഹളവുമൊന്നും പശുക്കുട്ടിയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നില്ലെന്നും എക്‌സ്ട്രാ കാലുകളേയും കൂടെ ചേര്‍ത്ത് കിടാവ് നടക്കാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അയാള്‍ പറഞ്ഞു. 2012-ലെ ഒരു സര്‍വ്വേ അനുസരിച്ച് 100000 പശുക്കുട്ടികളുടെ ജനനത്തിനിടയ്ക്ക് 4 എണ്ണത്തിന് അധിക കൈകാലുകള്‍ ഉണ്ടാവുന്ന കേസുകള്‍ കാണപ്പെടുന്നു എന്നാണ്.
https://www.facebook.com/Malayalivartha