നൂറ്റമ്പതോളം തിമിംഗലങ്ങള്‍ ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞു (വീഡിയോ)
ഓസ്ട്രേലിയയില്‍ നൂറ്റമ്പതോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു. കരയ്ക്കടിഞ്ഞവയില് 140-ലധികം തിമിംഗലങ്ങളും ചത്തു. ജീവനുള്ള ആറ് തിമിംഗലങ്ങളെ കടലില്‍ എത്തിച്ചതായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആളുകള്‍ പറഞ്ഞു. തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഹമെലിന്‍ ബേയിലാണ്.
തിമിംഗലങ്ങള്‍ കൂട്ടതോടെ തീരത്തടിഞ്ഞതിന്റെ കാരണം വ്യക്തമല്ല. കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങളുടെ നേതാവിന് വഴിതെറ്റിയതോടെ ഇവ കരയില്‍ എത്തിയതാകാനാണ് സാധ്യതയെന്നാണ് തീരദേശവാസികള്‍ പറയുന്നത്. കടലില്‍ എത്തിച്ച തിമിംഗലങ്ങള്‍ വീണ്ടും വഴിതെറ്റി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് പാര്‍ക്ക്സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വ്വീസ് വക്താവ് ജെറെമി ചിക്ക് പറഞ്ഞു.
തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് സ്രാവുകളെയും കരയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ ജാഗ്രത പാലിക്കുകയാണ് പ്രദേശവാസികള്‍.
https://www.facebook.com/Malayalivartha