ഈ ഗ്രാമത്തില്‍ വച്ച് മരിക്കരുത്!
ജനനവും മരണവുമൊന്നും മനുഷ്യന്റെ നിയന്ത്രണത്തിലൊതുങ്ങുന്ന കാര്യമല്ലെന്നാണ് പറയാറ്. എന്നാല്‍ മരിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കുന്ന ഒരു ഗ്രാമമുണ്ട് ഈ ഭൂമിയില്‍ എന്നറിയാമോ? നോര്‍വ്വേയിലെ ലോങ്യെര്‍ബൈന്‍ എന്ന ദ്വീപിലാണ് മരണം നിരോധിച്ചിരിക്കുന്നത്. ജോണ്‍ ലോങ്യെര്‍ എന്ന അമേരിക്കക്കാരനാണ് 1906-ല്‍ ഇവിടേക്ക് ആളുകളെ കൊണ്ടുവരുന്നത്.
500 തൊഴിലാളികളുമായി അദ്ദേഹം അന്ന് ഇവിടെയൊരു ഖനി തുറന്നു. പിന്നീട് ഈ തൊഴിലാളികളില്‍ ചിലര്‍ ഇവിടെ സ്ഥിരതാമസമാക്കുകയും ഇതൊരു ഗ്രാമമായി വളരുകയും ചെയ്തു. ഇപ്പോള്‍ 2000-മാണ് ഇവിടത്തെ ജനസംഖ്യ. ഈ ചെറിയ ഗ്രാമത്തില്‍ ആകെ ഒരു ശ്മശാനമേയുള്ളു. എന്നാല്‍ 70 വര്‍്ഷം മുമ്പ് ഇവിടെ മൃതദേഹം അടക്കം ചെയ്യുന്നത് അവസാനിപ്പിച്ചു.
ഈ പ്രദേശത്തെ കനത്ത തണുപ്പുകാരണം മുമ്പ് അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങള്‍ അഴുകുന്നില്ല എന്നതായിരുന്നു ഇതിനു കാരണം. ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ. ഒരാള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ലോങ്യെര്‍ബൈനിലാണെങ്കിലും ആ നാട്ടില്‍ വച്ച് മരിക്കാന്‍ അനുവാദമില്ല. മരണാസന്നരായവരെ ഇവിടെനിന്ന് അടുത്തുള്ള ഗ്രാമത്തിലേക്കു മാറ്റും. അപ്രതീക്ഷിതമായി മരിക്കുന്നവരെപ്പോലും അയല്‍ ഗ്രാമത്തില്‍ ്‌കൊണ്ടുപോയാണ് സംസ്‌കരിക്കുന്നത്.
മരണം നിരോധിച്ചിരിക്കുന്ന ഈ നാട്ടില്‍ ജനിക്കാനും പ്രയാസമാണ്. ഇവിടെ ഒരു ആശുപത്രിയില്ലെന്നതാണ് അതിനു കാരണം. ഗര്‍ഭിണികളായ സ്ത്രീകളെ പ്രസവമടുക്കുമ്പോള്‍ അടുത്തുള്ള ഗ്രാമത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്.
https://www.facebook.com/Malayalivartha