പന്തിയ്ക്കു മുന്നില്‍...പടയ്ക്കു പിന്നില്‍....!
ഒരു പഴഞ്ചൊല്ലാണിത്. നാം ഒക്കെ എങ്ങനെയായിരിക്കണമെന്നോ, അല്ലെങ്കില്‍ എങ്ങനെ ആണെന്നോ ഹാസ്യാത്മകമായി സൂചിപ്പിക്കുകയാണ് ഈ പഴഞ്ചൊല്ല്. ആഹാരം കിട്ടുന്നിടത്ത് ആദ്യം എത്താന്‍ ശ്രമം നടത്തുക , യുദ്ധത്തിനും പോരാട്ടത്തിനുമൊക്കെ പോകുമ്പോള്‍ ഏറ്റവും 'പിന്നണി'പ്പോരാളിയായിരിക്കാനും ശ്രമിക്കുക എന്നാണ് പഴഞ്ചൊല്ല് പറയുന്നത്. ജീവിതത്തിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കാന്‍ പ്രായോഗിക ബുദ്ധി ഉപയോഗിക്കണം എന്നാണ് വ്യംഗം.
പഞ്ഞി മിഠായി എന്നു പേരുള്ള ഒരുതരം മധുര പദാര്‍ത്ഥം നമ്മില്‍ പലര്‍ക്കും പരിചയമുള്ളതായിരിക്കും. ചൈനയില്‍ അത് കാന്‍ഡി ഫ്‌ലോസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കാന്‍ഡിഫ്‌ലോസ് തീറ്റ മത്സരം നടക്കുകയായിരുന്നു അയാം ദ വിന്നേഴ്‌സ് എന്ന ഷോയില്‍. അതിന്റെ അവതാരകയായ അന്‍ ക്വിയോടൊപ്പം മത്സരിക്കാന്‍ ഒരു അതിഥിയും എത്തിയിരുന്നു.
സാവേ റേ എന്ന യുവാവായിരുന്നു ഷോയില്‍ എത്തിയത്. ഇരുവരുടെയും കൈയ്യില്‍ കാന്‍ഡിഫ്‌ലോസ് കൊടുത്തിട്ട് മത്സരം ആരംഭിക്കാനായി 1,2,3 എന്ന് എണ്ണിയതേ ഉള്ളൂ. സാവേ റേ എന്ന യുവാവ് കണ്ണുമടച്ച് തന്റെ പഞ്ഞിമിഠായി അകത്താക്കാന്‍ ശ്രമിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ ചുറ്റിലും നടക്കുന്നതൊന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് അയാള്‍ ഒന്നു കണ്ണു തുറന്ന് തന്റെ എതിരാളിയുടെ തീറ്റ ഏതു ഘട്ടം വരെ എത്തി എന്നൊന്ന് നിരീക്ഷിച്ചു. അന്‍ ക്വിയുടെ കൈയ്യില്‍ കാന്‍ഡിഫ്‌ലോസ് ഉണ്ടായിരുന്നില്ല. എന്താ... അവള്‍ അത് താഴെ തട്ടിയിട്ടോ എന്നു പരിശോധിക്കാന്‍ അയാള്‍ താഴേക്ക് നോക്കി . അപ്പോഴാണ് അന്‍ക്വിയുടെ വായ പതിയെ പതിയെ അനങ്ങുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അവന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു. ഇത് ഇത്രവേഗം വായ്ക്കുള്ളിലാക്കിയോ എന്ന മട്ടില്‍ അവന്‍ അന്തിച്ചു നില്‍ക്കുന്നതിനിടെ അന്‍ക്വിയെ വിജയിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പും എത്തി.
ഇനി സാവേ റേയുടെ അറിവിലേയ്ക്കായി അവിടെ നടന്നത് എന്തെന്ന് പറഞ്ഞു തരാം. അന്‍ ക്വി 3 സെക്കന്റിനുള്ളില്‍ തന്നെ ആ മിഠായി മുഴുവന്‍ വായിലാക്കി കഴിഞ്ഞിരുന്നു. സാവേ റേയുടെ രീതിയായിരുന്നില്ല ആ മിഠായി തിന്നാന്‍ അന്‍ ക്വി അവലംബിച്ചത്. ഒരു കൈ കൊണ്ട് ആ മിഠായി അവര്‍ അതിന്റെ സ്റ്റിക്കില്‍ നിന്നും ഊരിയെടുക്കവേ തന്നെ മറ്റേ കൈയ്യും കൂടി ഉപയോഗിച്ച് അതിനെ ചുരുട്ടിക്കൂട്ടിയെടുത്ത് വായിലേക്കിടുകയായിരുന്നു. വെറും മൂന്നു സെക്കന്റേ വേണ്ടി വന്നുള്ളൂ അവള്‍ക്കത് വായിലാക്കാന്‍! ചുരുക്കത്തില്‍ സാവേ റേ തോറ്റു തുന്നം പാടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ! ഇതിന്റെ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ അപ് ലോഡ് ചെയ്തതോടെ 7 ദശലക്ഷത്തിലധികം പേരാണ് കണ്ടാസ്വദിച്ചത് ഇതാ നിങ്ങളും കണ്ടോളൂ..!
https://www.facebook.com/Malayalivartha