ചിപ്‌കോ മൂവ്‌മെന്റിന്റെ 45-ാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍
ചിപ്‌കോ മൂവ്‌മെന്റിന്റെ 45-ാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍. 1974-ല്‍ മാര്‍ച്ച് 26 ന് ഉത്തരാഖണ്ഡിലെ ചമോലിയിലെ ഗ്രാമീണ വനിതകള്‍ മരത്തെ കെട്ടിപിടിച്ച് നടത്തിയ സമരത്തിന്റെ സ്മരണാര്‍ഥമാണ് മാര്‍ച്ച് 26 ചിപ്‌കോ മൂവ്‌മെന്റ് ദിനമായി ആചരിക്കുന്നത്.
1970-കളില്‍ വനവൃക്ഷങ്ങള്‍ മുറിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരെ അനുവദിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയത്തിനെതിരെ കര്‍ഷകരും ഗ്രാമീണ ജനങ്ങളും ഒത്തുചേര്‍ന്ന് സമരം നടത്തിയിരുന്നു. അക്രമരഹിതമായ ഈ സമരമാണ് ചിപ്‌കോ മൂവ്‌മെന്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ചിപ്‌കോ എന്ന വാക്കിന്റെ അര്‍ത്ഥം ‘ചേര്‍ന്ന് നില്‍ക്കൂ’, ‘ഒട്ടി നില്‍ക്കൂ’ എന്നൊക്കെയാണ്.
സമരത്തില്‍ നിന്നെടുത്ത ചിത്രമായ കാട്ടില്‍ മരത്തിന് ചുറ്റും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് ഡൂഡിലിലുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നടന്ന ഈ സമരത്തില്‍ സ്ത്രീകളാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha