വെനസ്വേലക്കാരി മേഴ്‌സ് മെര്‍ലീന്‍ ഫെര്‍ണാണ്ടസിനെ ക്ഷേത്രമുറ്റത്ത് വച്ച് താലിചാര്‍ത്തി ജീവിത സഖിയാക്കി കൊച്ചിക്കാരന്‍ അര്‍ജുന്‍
ഫെയ്‌സ്ബുക്കിലൂടെ തുടങ്ങിയ ഈ പരിചയം പിന്നീട് പ്രണയത്തിന് വഴിമാറിയപ്പോള്‍ കൊച്ചിക്കാരന്‍ അര്‍ജുന്‍ വെനസ്വേലക്കാരി മേഴ്‌സ് മെര്‍ലീന്‍ ഫെര്‍ണാണ്ടസിനെ ക്ഷേത്രമുറ്റത്ത് വച്ച് താലിചാര്‍ത്തി ജീവിത സഖിയാക്കി.
പരമ്പരാഗത കേരളീയ വസ്ത്രമായ കസവുസാരി ധരിച്ചെത്തിയ മെര്‍ലീന്റെയും അര്‍ജുന്റെയും വിവാഹം പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു നടന്നത്. ഇരുവരും ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അന്ന് അര്‍ജൂന്‍ ദുബായില്‍ ജോലി ചെയുകയായിരുന്നു.
പിന്നീട് പരിചയം പ്രണയമായി മാറിയതോടെ ഒരു മാസം മുമ്പ് അര്‍ജുനെ നേരില്‍ കാണായി മെര്‍ലീന്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. ബന്ധുവിനൊപ്പമാണ് മെര്‍ലിന്‍ അന്നെത്തിയത്.
മെര്‍ലിനും അര്‍ജുനും ചേര്‍ന്നാണ് വിവാഹകാര്യങ്ങള്‍ തീരുമാനിച്ചത്. അര്‍ജുന്‍ കൊച്ചി സ്വദേശി മംഗളാനന്ദന്റെയും ആശയുടെയും മകനാണ്. പള്ളുരുത്തി ഭവാനീശ്വര ക്ഷേത്ര മേല്‍ശാന്തി പി.കെ. മധുവാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി അര്‍ജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
https://www.facebook.com/Malayalivartha