ഈ അങ്കിള്‍ ഇവിടെ ചുമ്മാ ഇരിക്കുവല്ലേ...കൈകഴുകാന്‍ എന്നെയൊന്ന് സഹായിക്കാമോ എന്നൊന്ന് ചോദിച്ചുനോക്കി, അത്രേയുള്ളൂ...രസകരമായ ഈ വീഡിയോ കണ്ടു നോക്കൂ...
അമേരിക്കയിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയാണ് ചിക്ക് ഫില. അവിടെ പപ്പായോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ലെവി എന്ന കുട്ടി ഭക്ഷണശേഷം കൈ കഴുകാന്‍ വാഷ് ബേസിനരികെ എത്തിയതാണ്. എന്നാല്‍ വാഷ്‌ബേസിന്‍ അല്പം ഉയരത്തിലാണ്. ആരെങ്കിലും തന്നെ ഒന്ന് എടുത്ത് ഉയര്‍ത്തിയെങ്കിലേ കൈ കഴുകാനൊക്കൂ.
ചുറ്റുപാടും നോക്കിയപ്പോള്‍ അതാ തൊട്ടടുത്ത് അടഞ്ഞു കിടക്കുന്ന വാതിലുള്ള മുറിയില്‍ നിന്നും ആളനക്കം കേള്‍ക്കുന്നു. ആ മുറിയുടെ വാതിലാണെങ്കിലോ മുഴുനീളത്തിലുള്ളതുമല്ല. മുക്കാല്‍ഭാഗത്തോളം നീളമുള്ള വാതിലിന്റെ അടിഭാഗത്തു കൂടെ ഇഴഞ്ഞു വേണമെങ്കില്‍ അകത്തു കയറാനൊക്കും. ലെവി പിന്നെ മടിച്ചു നിന്നില്ല. കുത്തിയിരുന്ന് ഇഴഞ്ഞ് വാതിലിനടിയിലൂടെ തല അകത്തേക്ക് കടത്തുമ്പോള്‍ തന്നെ അകത്തുള്ളയാള്‍ വിളിച്ചു പറഞ്ഞു, അരുത്.... വരരുത് എന്നൊക്കെ. ലെവി അതൊന്നും കാര്യമാക്കിയില്ല. അവന്റെ ആവശ്യത്തിന് സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ. അവന്‍ അകത്തേക്ക് കയറി. അവന്‍ കണ്ട ആ മുറി ഒരു ടോയ്‌ലറ്റ് ആയിരുന്നു!
അതിലിരുന്ന് തന്റെ ആവശ്യം നടത്തുകയായിരുന്ന ആളോട് തികഞ്ഞ സൗഹൃദ ഭാവത്തില്‍ തന്നെ ലെവി ചോദിച്ചു. എന്താ പേര് എന്ന്. ടോയ് ലറ്റിലിരുന്നയാള്‍ ചിരിച്ചു പോയി. എന്നാലും അയാള്‍ മറുപടി പറഞ്ഞു. ആന്‍ഡ്രൂ എന്നാണ് പേര്. അതേയ് , എന്നെ ആരെങ്കിലുമൊന്ന് എടുത്തു പൊക്കിയെങ്കില്‍ മാത്രമേ എനിക്ക് കൈ കഴുകാനൊക്കൂ... അതിനാണ് ഞാന്‍ വന്നതെന്ന് നിഷ്‌കളങ്കതയോടെ ലെവി പറയുന്നു. മോന്റെ അമ്മ പുറത്തുണ്ടാവും എന്ന് പറഞ്ഞ് അവനെ പുറത്തേക്കയക്കാന്‍ ആന്‍ഡ്രൂ ശ്രമിക്കുന്നു. എന്നാല്‍ ശരി അങ്ങനെയാകട്ടെ എന്നു പറഞ്ഞു കൊണ്ട്, ടോയ്‌ലറ്റില്‍ ആന്‍ഡ്രൂവിനെ ഇരുത്തി കൊണ്ട് ടോയ്‌ലറ്റ് വാതില്‍ തുറന്ന് ലെവി പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നു.
അയ്യോ അതു വേണ്ട അതു വേണ്ട എന്നു പറഞ്ഞ് തടയാന്‍ ആന്‍ഡ്രൂ ശ്രമിക്കവേ തന്നെ അവന്‍ വാതില്‍ തുറന്നു കഴിഞ്ഞിരുന്നു. തുറന്ന വാതിലിനപ്പുറം ഭാഗ്യത്തിന് ആരുമില്ലെന്ന് അറിഞ്ഞതോടെ ആന്‍ഡ്രൂവിന് സമാധാനമായി. എന്നാല്‍ പുറത്തിറങ്ങി കഴിഞ്ഞ് വാതിലടയ്ക്കണേ എന്ന് ആന്‍ഡ്രൂ അവനോടാവശ്യപ്പെടുമ്പോള്‍ വാതില്‍ ഞാന്‍ ചാരിക്കോളാം പക്ഷേ കുറ്റി അകത്തു നിന്ന് ഇടണം കേട്ടോ എന്നവന്‍ മറുപടിയും പറയുന്നു. ശരി ബ്രോ ഞാന്‍ ഇട്ടോളാം എന്ന് ആന്‍ഡ്രൂവും ഉത്തരം നല്‍കി. അവന്‍ വാതില്‍ നന്നായി ചേര്‍ത്തടച്ച് പോകുകയും ചെയ്തു.
ഇതെല്ലാം ആന്‍ഡ്രൂ റെക്കോര്‍ഡു ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ആന്‍ഡ്രൂ ഈ വിവരം ട്വിറ്ററില്‍ അപ് ലോഡ് ചെയ്തതിന് ലെവിയുടെ അച്ഛന്‍ ക്ഷമാപണം നടത്തി കൊണ്ട് മറുപടി നല്‍കി.
ഹേയ് ഡ്രൂ അതെന്റെ മോനാണ്. അതിക്രമിച്ചു കടന്നതിന് അതിയായി ഖേദിക്കുന്നു. അവന്‍ വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഒരു കുട്ടിയാണ്. ചിലപ്പോഴൊക്കെ ഈ സൗഹൃദം ഇത്തിരി ഓവറായി പോകുമെങ്കിലും.... അവനോട് സൗഹാര്‍ദ്ദ പൂര്‍ണ്ണമായി തന്നെ ഇടപെട്ടതിന് നന്ദി എന്നായിരുന്നു ലെവിന്റെ ഡാഡി ലെന്‍ സ്റ്റീവന്‍സണിന്റെ ട്വീറ്റ്.
അതു സാരമില്ല സ്റ്റീവന്‍സണ്‍. കുട്ടികള്‍ ചെയ്യുന്നതേ നിങ്ങളുടെ മകനും ചെയ്തുള്ളൂ. ഇതു പോലെ എന്തെങ്കിലുമൊക്കെ ഞാനും കുട്ടിക്കാലത്ത് ചെയ്തിട്ടുണ്ടാകുമെന്ന് എനിക്കറിയാം. തീരെ ഭയമില്ലാത്തതും തുറന്നിടപെടാന്‍ യാതൊരു മടിയില്ലാത്ത ഒരു നല്ല മകനാണ് നിങ്ങള്‍ക്കുള്ളത് എന്ന് ആന്‍ഡ്രൂ മറുപടി ട്വിറ്റ് ചെയ്തു. ഈ രസകരമായ വീഡിയോ ട്വിറ്ററിലൂടെ പങ്കു വയ്ക്കപ്പെട്ടത് 1,60,000 തവണയാണ്. അതിന് 4 ലക്ഷത്തിലധികം ലൈക്കുകളും കിട്ടി.
https://www.facebook.com/Malayalivartha