ഒരു കഷ്ണം തേങ്ങ പ്രതിഫലമായി സ്വീകരിച്ച് ഒറ്റ ഷോട്ടില്‍ അഭിനയിച്ച് താരം മടങ്ങി
സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനും അവതാരകനുമൊക്കെയായി എത്തി പ്രേക്ഷകരെ രസിപ്പിച്ച രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണത്തത്ത. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അനുശ്രീയാണ്.
ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു അതിഥിതാരം എത്തി. ഒരൊറ്റ ഷോട്ടില്‍ മാത്രം അഭിനയിക്കാന്‍ എത്തിയ താരത്തിന് സംവിധായകന് രമേശ് പിഷാരടി നല്കിയതാകട്ടെ ഒരു കഷ്ണം തേങ്ങയും. പഞ്ചവര്‍ണത്തത്തയില്‍ മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടുന്ന ഒരു വലിയ താരനിര തന്നെയാണ് ഉള്ളത്. അതില്‍ ഒറ്റഷോട്ടില്‍ മാത്രം അഭിനയിച്ചത് ഒരു എലിയാണ്.
എലിയുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പിഷാരടി പോസ്റ്റിനൊപ്പം ഇങ്ങനെ കുറിച്ചു'ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ വന്നു സംവിധായകന്റെ തലയില്‍ കയറിയ വിരുതന് ..പ്രതിഫലം വാങ്ങിയത് ഒരു കഷ്ണം തേങ്ങാ !!'
https://www.facebook.com/Malayalivartha